പട്ടിയെ പേടിച്ച് ഓടിയ പേരക്കുട്ടി കുളത്തിൽ വീണു; രക്ഷിക്കാനിറങ്ങിയ മധ്യവയസ്ക മുങ്ങിമരിച്ചു

പട്ടിയെ പേടിച്ച് ഓടിയ പേരക്കുട്ടി കുളത്തിൽ വീണു; രക്ഷിക്കാനിറങ്ങിയ മധ്യവയസ്ക മുങ്ങിമരിച്ചു

പുതുനഗരം: പട്ടി ആക്രമിക്കാനെത്തിയതിനെ തുടർന്ന് ഓടിയ കുട്ടി കുളത്തിൽ വീണു. രക്ഷിക്കാനിറങ്ങിയ മുത്തശ്ശി മുങ്ങി മരിച്ചു. വടതോട് ദാവൂദിന്‍റെ ഭാര്യ നബീസ (55) ആണ് മരിച്ചത്.

ശനിയാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവം. നബീസ മകൾ ഷംനയുടെ മകൾ ഷിഫ ഫാത്തിമയോടൊപ്പം (10) വീടിനു സമീപം ആടിനെ മേക്കുമ്പോൾ നായ് പേരക്കുട്ടിയെ ആക്രമിക്കാൻ വരുകയായിരുന്നു. പേടിച്ച് ഓടുന്നതിനിടെ ഷിഫ ഫാത്തിമ സമീപത്തെ കുളത്തിൽ വീണു. പേരക്കുട്ടിയെ രക്ഷിക്കാൻ കുളത്തിലിറങ്ങിയ നബീസ മുങ്ങിത്താഴുകയായിരുന്നു.

ബഹളം കേട്ട് എത്തിയ അയൽവാസികൾ ഷിഫ ഫാത്തിമയെ രക്ഷപ്പെടുത്തി. നബീസയെയും പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രിയിൽ. പരിക്കേറ്റ ഷിഫ ഫാത്തിമ ചികിത്സയിലാണ്. നബീസയുടെ മകൻ: യാസിൻ.

Tags:    
News Summary - granddaughter falls into pond after running away from dog; woman drowns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.