ഹൗസ് സർജൻമാരുടെ നൈറ്റ്ഡ്യൂട്ടി തൽക്കാലം ഒഴിവാക്കി; മെഡിക്കൽ വിദ്യാർഥി പ്രശ്നം പഠിക്കാൻ സമിതി

തിരുവനന്തപുരം: പി.ജി വിദ്യാർഥികൾ, ഹൗസ് സർജൻമാർ എന്നിവർ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് പരിഹാരം നിർദേശിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ചു.

സമരം തുടരുന്ന മെഡിക്കൽ വിദ്യാർഥി പ്രതിനിധികളുമായി മന്ത്രി വീണ ജോർജ് നടത്തിയ ചർച്ചയിലാണ് തീരുമാനം. ഒരു മാസത്തിനകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും.

മെഡിക്കൽ െറസിഡൻസി പ്രോഗ്രാമിന്റെ ഭാഗമായി ജനറൽ-ജില്ല-താലൂക്ക് ആശുപത്രികളിൽ ഹൗസ് സർജൻസി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഇവിടങ്ങളിലെല്ലാം സുരക്ഷാ ഓഡിറ്റ് നടത്തും. ഓഡിറ്റ് പൂർത്തിയാകുന്നതുവരെ ഈ ആശുപത്രികളിലെ ഹൗസ് സർജൻമാരുടെ രാത്രികാല ഡ്യൂട്ടി ഒഴിവാക്കും. പി.ജി വിദ്യാർഥികളുടെയും ഹൗസ് സർജൻമാരുടെയും പ്രതിവാര അവധി ഉറപ്പുവരുത്തുന്നതിന് ഉടൻ സർക്കുലർ പുറപ്പെടുവിക്കാൻ ഡി.എം.ഇക്ക് മന്ത്രി നിർദേശം നൽകി.

വകുപ്പ് മേധാവികൾ വിദ്യാർഥികളുടെ അവധി ഉറപ്പാക്കണമെന്ന് മന്ത്രി നിഷ്കർഷിച്ചു.

എല്ലാ പ്രധാന ആശുപത്രികളിലും പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കും. മറ്റിടങ്ങളിൽ പൊലീസ് നിരീക്ഷണമുണ്ടാകും. ആശുപത്രികളിൽ സി.സി ടി.വി കാമറ ഉറപ്പാക്കും. 

Tags:    
News Summary - House surgeons' night duty was temporarily dispensed; Committee to study medical student problem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.