ഗൃഹോപകരണ കട കത്തിനശിച്ച സംഭവം; ഇ​ൻ​ഷു​റ​ൻ​സ് തു​ക​യും ര​ണ്ടു​ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​കാ​ൻ ഉ​പ​ഭോ​ക്തൃ ക​മീ​ഷ​ൻ വി​ധി

മ​ല​പ്പു​റം: ഗൃ​ഹോ​പ​ക​ര​ണ ക​ട ക​ത്തി​ന​ശി​ച്ച സം​ഭ​വ​ത്തി​ൽ ഉ​ട​മ​ക്ക് 48,50,029 രൂ​പ ഇ​ൻ​ഷു​റ​ൻ​സ് തു​ക​യും ര​ണ്ടു​ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​കാ​ൻ ഉ​പ​ഭോ​ക്തൃ ക​മീ​ഷ​ൻ വി​ധി. മ​മ്പാ​ട് സ്വ​ദേ​ശി വ​ള്ളി​ക്കാ​ട​ൻ യൂ​സ​ഫി​ന്റെ പ​രാ​തി​യി​ലാ​ണ് കെ. ​മോ​ഹ​ൻ​ദാ​സ് പ്ര​സി​ഡ​ന്റും പ്രീ​തി ശി​വ​രാ​മ​ൻ, സി.​വി. മു​ഹ​മ്മ​ദ് ഇ​സ്മാ​ഈ​ൽ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ക​മീ​ഷ​ന്റെ വി​ധി.

2018 ജൂ​ലൈ 16ന് ​അ​ർ​ധ​രാ​ത്രി യൂ​സ​ഫി​ന്റെ അ​രീ​ക്കോ​ട് പ​ത്ത​നാ​പു​ര​ത്തു​ള്ള ഗൃ​ഹോ​പ​ക​ര​ണ ക​ട പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചി​രു​ന്നു. ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി 13,37,048 രൂ​പ ന​ൽ​കാ​ൻ ത​യാ​റാ​യി​യെ​ങ്കി​ലും പ​രാ​തി​ക്കാ​ര​ൻ സ്വീ​ക​രി​ച്ചി​ല്ല. ഇ​ൻ​ഷു​റ​ൻ​സ് സ​ർ​വേ​യ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ട് ശ​രി​യ​ല്ലെ​ന്നും യ​ഥാ​ർ​ഥ ന​ഷ്ടം മ​റ​ച്ചു​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും പ​രാ​തി​ക്കാ​ര​ൻ ക​മീ​ഷ​ൻ മു​മ്പാ​കെ ബോ​ധി​പ്പി​ച്ചു. 68,10,892 രൂ​പ ഇ​ൻ​ഷു​റ​ൻ​സ് തു​ക​യും 10,00,000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് സ്റ്റോ​ക്ക് ര​ജി​സ്റ്റ​റും സ​ർ​വേ റി​പ്പോ​ർ​ട്ടും പ​രി​ശോ​ധി​ച്ച ക​മീ​ഷ​ൻ നേ​ര​ത്തേ ഇ​ൻ​ഷൂ​ർ ക​മ്പ​നി​യു​ടെ സ​ർ​വേ​യ​ർ​ത​ന്നെ ത​യാ​റാ​ക്കി​യ 48,50,029 രൂ​പ​യു​ടെ റി​പ്പോ​ർ​ട്ട് മ​റ​ച്ചു​വെ​ച്ച​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ര​ണ്ടു​ല​ക്ഷ​വും യ​ഥാ​ർ​ഥ ന​ഷ്ട​മാ​യ 48,50,029 രൂ​പ​യും ഒ​മ്പ​ത് ശ​ത​മാ​നം പ​ലി​ശ​യോ​ടെ ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ടു. കോ​ട​തി ചെ​ല​വി​ലേ​ക്ക് 25,000 രൂ​പ​യും ന​ൽ​ക​ണം. ഒ​രു​മാ​സ​ത്തി​ന​കം പ​ണം ന​ൽ​കാ​ത്ത​പ​ക്ഷം 12 ശ​ത​മാ​നം പ​ലി​ശ ന​ൽ​ക​ണ​മെ​ന്നും വി​ധി​യി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Household appliance shop burnt incident; To provide insurance amount and compensation of Rs. Consumer commission verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.