തിരുവനന്തപുരം: കോവിഡ് ബാധിതയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി പീഡിപ്പിച്ചെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
ആംബുലൻസ് ഡ്രൈവർ കൊലക്കേസ് പ്രതിയാണെന്നാണ് എസ്.പി പറയുന്നത്. കൊലക്കേസ് പ്രതി എങ്ങനെ ആംബുലൻസ് ഡ്രൈവറായെന്നും ആര് ഇയാളെ നിയമിച്ചുവെന്നും ചെന്നിത്തല ചോദിച്ചു.
തലയണക്കടിയിൽ കത്തി വെച്ചുറങ്ങേണ്ട അവസ്ഥ ഉണ്ടാവില്ലെന്നാണ് അധികാരമേറ്റപ്പോൾ മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ആംബുലൻസിൽ ഒരു രോഗിക്ക് പോലും രക്ഷയില്ലെന്ന അവസ്ഥയാണ് വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളം മയക്കുമരുന്നു മാഫിയയുടെ പിടിയിലാണ്. ഇൗ അവസരത്തിലും അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് മയക്കു മരുന്നു മാഫിയയെ സഹായിക്കുന്നതാണ്. മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.