ന്യൂഡൽഹി: ജാതി സെൻസസ് നടത്താതെ സംവരണം എങ്ങിനെ നിർണയിക്കുമെന്ന് ചോദിച്ച് ബിഹാറിലെ ജാതി സെൻസസ് തടയണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ബിഹാർ സർക്കാർ ജനുവരി ഏഴിന് ജാതി സെൻസസിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതിന് ശേഷമാണ് വിജ്ഞാപനം റദ്ദാക്കണമെന്ന ഹരജിയിൽ വാദം കേൾക്കാൻ വിസമ്മതിച്ച് പിൻവലിക്കാൻ അനുവദിച്ചത്.
വേണമെങ്കിൽ ഹൈകോടതിയിൽ പോയി ഹരജി നൽകാനും ജസ്റ്റിസുമാരായ ബി.ആർ ഗവായ്, വിക്രംനാഥ് എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശിച്ചു. സെൻസസ് ഭരണഘടനയുടെ കേന്ദ്ര വിഷയങ്ങളുടെ പട്ടികയിൽ വരുന്നതാണെന്നും സംസ്ഥാന സർക്കാർ അതിനിറക്കുന്ന വിജഞാപനം തെറ്റാണെന്നുമായിരുന്നു ‘ഏക് സോച് ഏക് പ്രയാസ്’ എന്ന പേരിൽ ഒരു സംഘം സമർപ്പിച്ച ഹരജിയിൽ ബോധിപ്പിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.