കൊച്ചി: ജോസ് ജങ്ഷനിൽ സ്ലാബില്ലാത്ത ഓടയിൽ വീണ സോഫ്റ്റ്വെയർ പ്രഫഷനലായ യുവതിക്ക് മനുഷ്യാവകാശ കമീഷെൻറ ഉത്തരവ് പ്രകാരം കൊച്ചി നഗരസഭ ഒരുലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു. 2017 ജൂലൈ 13ന് രാത്രിയാണ് ഭർത്താവിനൊപ്പം ഷോപ്പിങ്ങിനുശേഷം വടുതലയിലെ വീട്ടിലേക്ക് മടങ്ങാൻ കാറിനടുത്തേക്ക് നടക്കുന്നതിനിടെ അരിപ്പ റസ്റ്റാറൻറിന് മുന്നിെല സ്ലാബില്ലാത്ത ഓടയിൽ യുവതി വീണത്.
ആറാഴ്ചക്കകം ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചശേഷം നഗരസഭ സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ജൂൺ 24ന് ഉത്തരവിട്ടിരുന്നു. സെപ്റ്റംബർ 11ന് ചേർന്ന നഗരസഭ കൗൺസിൽ തുക അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു.
യുവതിയെ ഭർത്താവ് ഓടയിൽനിന്ന് രക്ഷിച്ചെങ്കിലും വാനിറ്റി ബാഗും അതിലുണ്ടായിരുന്ന പണവും െഡ്രയിനേജിൽ ഒഴുകിപ്പോയി. കണ്ണുകൾക്ക് നീറ്റലും കണങ്കാലുകൾക്ക് വേദനയുമുണ്ടായി. തൊട്ടടുത്ത ഹോട്ടലിൽ മുറിയെടുത്ത് പുതിയ വസ്ത്രങ്ങൾ വാങ്ങി മാറിയാണ് വീട്ടിലേക്ക് മടങ്ങിയത്. സ്ലാബില്ലാതെ ഓട തുറന്നുകിടന്നത് കാരണമാണ് പരാതിക്കാരി െഡ്രയിനേജിലേക്ക് വീഴാനിടയായതെന്ന് കമീഷൻ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.