തിരുവനന്തപുരം: പ്രസവാവധി സമയത്തെ ശമ്പളവും ഇൻക്രിമെന്റും ശമ്പള പരിഷ്കരണ കുടിശ്ശികയും രണ്ടു വർഷമായി തടഞ്ഞു വെച്ചെന്ന പരാതിയിൽ ഉദ്യോഗസ്ഥതല വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.
ആനുകൂല്യങ്ങൾ ഒരു മാസത്തിനകം നൽകണമെന്ന് കമീഷൻ ആക്ടിങ് ചെയർപേഴ്സൺ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ നഴ്സിങ് ഓഫിസർ വി.എസ്. ഗായത്രിയുടെ പരാതിയിലാണ് ഉത്തരവ്.
തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ ഉടൻ നൽകാമെന്ന് 2022 ജൂൺ രണ്ടിന് ആരോഗ്യ വകുപ്പ് ഡയറക്ടർ കമീഷന് ഉറപ്പു നൽകിയിരുന്നു. അതു പാലിച്ചില്ലെന്ന് കമീഷൻ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.