ആറ്റിങ്ങൽ : റിക്രൂട്ട്മെന്റ് ഏജന്റ്മാരുടെ തട്ടിപ്പിന് ഇരയായി റഷ്യയിൽ അകപ്പെട്ട അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യൻ (25) യുദ്ധഭൂമിയിൽ നിന്ന് ഡൽഹിയിൽ തിരിച്ചെത്തി. സോഷ്യൽ മീഡിയയിലെ ഒരു പരസ്യം കണ്ടാണ് ഏജന്റ് വഴി ഇയാൾ റഷ്യയിൽ എത്തുന്നത്. ഭാഷയറിയാതെ ചില കരാറുകളിൽ ഒപ്പുവച്ച പ്രിൻസിനെ റഷ്യൻ ആർമിയുടെ ക്യാമ്പുകളിലേക്ക് അയക്കുകയായിരുന്നു.
അവിടെ വെച്ച് തലയ്ക്ക് വെടിയൾക്കുകയും ചെയ്തു.പിന്നീട് ഇയാളെക്കുറിച്ച് മറ്റു വിവരങ്ങളൊന്നും ഇല്ലായിരുന്നു. അടൂർ പ്രകാശ് എം.പി പ്രിൻസിന്റെ വീട് സന്ദർശിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും എംബസിയുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു.
അടൂർ പ്രകാശിന്റെ ഈ ഇടപെടൽ ഫലം കണ്ടു.താൽക്കാലിക യാത്ര സഹായത്തോടെ ഇന്ത്യൻ എംബസി പ്രിൻസിനെയും കൂട്ടരെയും ഇന്നലെ രാവിലെ ഡൽഹിയിൽ എത്തിച്ചു. സന്തോഷവാർത്ത അടൂർ പ്രകാശ് തന്നെ നേരിട്ട് വീട്ടിലെത്തി കുടുംബാംഗങ്ങളെ അറിയിച്ചു.ആവശ്യമായ ഇടപെടൽ നടത്തിയ അടൂർ പ്രകാശിനോട് കുടുംബാംഗങ്ങൾ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.