പെട്രോൾ ഒഴിച്ച് കത്തിക്കാൻ ഭർത്താവിന്‍റെ ശ്രമം; ഓടി രക്ഷപ്പെട്ട് ഭാര്യ

കൊട്ടാരക്കര: ഭാര്യയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിലായി. പുത്തൂർമൂഴിയിൽ ആലക്കൽ വീട്ടിൽ അഭിജിത് രാജിനെ (25) ആണ് പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. ആക്രമണത്തിനിടെ ഓടി രക്ഷപ്പെട്ട ഭാര്യ വീടിന് സമീപത്തെ കിണറ്റിൽനിന്നും വെള്ളമെടുത്ത് ശരീരത്തിലൊഴിക്കുകയായിരുന്നു.

മരം മുറിക്കാരനായ അഭിജിത് കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വന്ന് 1500 രൂപ ഭാര്യ സുകന്യക്ക് നൽകിയിരുന്നു. അടുത്ത ദിവസം അഭിജിത് പണം ആവശ്യപ്പെട്ടു. എന്നാൽ സുകന്യ 1000 രൂപയാണ് നൽകിയത്. ബാക്കി 500 രൂപ ചെലവായതായും പറഞ്ഞു. ഇതിൽ പ്രകോപിതനായ അഭിജിത് മരം മുറിക്കാനായി കരുതിയ പെട്രോൾ സുകന്യയുടെ ശരീരത്തിൽ ഒഴിക്കുകയായിരുന്നു.

തീകത്തിക്കാൻ ശ്രമിക്കുന്നതിനിടെ സുകന്യ ഓടി കിണറ്റിൽനിന്നും വെള്ളമെടുത്ത് ശരീരത്തിൽ ഒഴിച്ച് രക്ഷപ്പെട്ടു. തുടർന്ന് പുത്തൂർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ വധശ്രമിത്തിന് കേസ് എടുത്തിട്ടുണ്ട്. അഭിജിത്തുമായി പൊലീസ് തെളിവെടുപ്പും നടത്തി.

Tags:    
News Summary - husband arrested for trying to burn wife with petrol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.