ഭര്‍ത്താവ് തൂങ്ങിമരിച്ചു; വിവരമറിഞ്ഞ് ഭാര്യ ആസിഡ് കഴിച്ച് ജീവനൊടുക്കി

തിരുവനന്തപുരം: ഭര്‍ത്താവ് തൂങ്ങിമരിച്ചതറിഞ്ഞ് ഭാര്യ ആസിഡ് കഴിച്ച് ജീവനൊടുക്കി. നെടുമങ്ങാട് ഉഴമലക്കല്‍ പരുത്തിക്കുഴിയിലാണ് സംഭവം. പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപര്‍ണ (26) എന്നിവരാണ് മരിച്ചത്. ദമ്പതികൾക്ക് മൂന്നര വയസ്സുള്ള മകളുണ്ട്.

കുടുംബ പ്രശ്നം കാരണം ഒരാഴ്ചയായി ഇരുവരും മാറിത്താമസിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അപര്‍ണയുടെ വീട്ടിലെത്തിയ രാജേഷ്, ഭാര്യയെയും മകളെയും ഒപ്പംചെല്ലാന്‍ നിർബന്ധിച്ചെങ്കിലും പോയില്ല. തിരികെ വീട്ടിലെത്തിയ രാജേഷ് മുറിക്കുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെ പത്തരയോടെ രാജേഷിന്റെ മരണവിവരമറിഞ്ഞ അപര്‍ണ ആസിഡ് കുടിക്കുകയായിരുന്നു. ഉടന്‍ നെടുമങ്ങാട് ജില്ല ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഉച്ചക്ക് ഒരു മണിയോടെ മരിക്കുകയായിരുന്നു. സംഭവത്തില്‍ വലിയമല പൊലീസ് കേസെടുത്തു. 

Tags:    
News Summary - Husband hanged himself; wife committed suicide by consuming acid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.