മാള: മൊബൈലിനെ ചൊല്ലി തർക്കത്തെ തുടർന്ന് യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. മാള വടമ കുന്നത്തുകാട് പാണ്ട്യാലക്കല്‍ അനൂപാണ് (35) അറസ്റ്റിലായത്. 80 ശതമാനത്തോളം പൊള്ളലേറ്റ ഭാര്യ സൗമ്യയെ (30) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടുംബവഴക്കാണ് കാരണം. കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെ മാള കുന്നത്തുകാട്ടിലെ വീട്ടിലാണ് സംഭവം. തർക്കത്തിനു ശേഷം വീടിന് പിന്നിൽ ഇരുന്ന സൗമ്യയുടെ മേൽ മണ്ണെണ്ണ ഒഴിച്ച് വിറകുകൊള്ളിയെടുത്ത് തീ പകരുകയുമായിരുന്നു. നിലവിളി കേെട്ടത്തിയ അനൂപിെൻറ മാതാവാണ് വെള്ളമൊഴിച്ച് അണച്ചത്.
അയൽക്കാരും മറ്റും ചേർന്നാണ് മാളയിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചത്. സൗമ്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഒമ്പത് വർഷം മുമ്പ് വിവാഹിതരായ ഇവർക്ക് എട്ടും രണ്ടും വയസ്സുള്ള കുട്ടികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.