വിഭാഗീയതയുണ്ടാക്കുന്ന പ്രതിഷേധം പാടില്ല –ഹൈദരലി തങ്ങള്‍ 

മ​ല​പ്പു​റം: ക​ഠ്​​വ​യി​ലെ പെ​ൺ​കു​ട്ടി​ക്കൊ​പ്പം രാ​ജ്യം ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്ക​വെ, ഐ​ക്യ​ദാ​ര്‍ഢ്യ​ത്തി​ല്‍ വി​ള്ള​ല്‍ വ​രു​ത്തു​ന്ന​തും സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​ത്തി​ന് കോ​ട്ട​മു​ണ്ടാ​ക്കു​ന്ന​തു​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ അ​ന​ഭി​ല​ഷ​ണീ​യ​മാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. 

വ​ര്‍ഗീ​യ ഫാ​ഷി​സ്​​റ്റ്​ ശ​ക്തി​ക​ൾ​ക്കും സാ​മൂ​ഹി​ക വി​രു​ദ്ധ​ർ​ക്കു​മെ​തി​രെ രാ​ജ്യം കൈ​കോ​ര്‍ത്ത് നി​ല്‍ക്കു​ന്നെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യി​രു​ന്നു ക​ഠ്​​വ, ഉ​ന്നാ​വ്​ സം​ഭ​വ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​തി​ക​ര​ണം. എ​ന്നാ​ൽ, സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി നി​ല്‍ക്കു​മ്പോ​ള്‍ അ​തി​ല്‍നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നും വ​ര്‍ഗീ​യ​സ്വ​ഭാ​വ​വും സ്പ​ര്‍ധ​യും സൃ​ഷ്​​ടി​ക്കാ​നും ചി​ല കേ​ന്ദ്ര​ങ്ങ​ള്‍ ആ​സൂ​ത്രി​ത​ശ്ര​മം ന​ട​ത്തു​ന്നു​ണ്ട്. 

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍ക്കും വ​ഴി​വി​ട്ട പ്ര​തി​ഷേ​ധ​ങ്ങ​ള്‍ക്കും അ​ര​ങ്ങൊ​രു​ക്കു​ന്ന​വ​ര്‍ ഇ​ര​യെ ന​ശി​പ്പി​ച്ച​വ​രു​ടെ താ​ല്‍പ​ര്യ​ങ്ങ​ളി​ലേ​ക്കും അ​വ​ര്‍ ഒ​രു​ക്കു​ന്ന കെ​ണി​യി​ലേ​ക്കു​മാ​ണെ​ത്തു​ന്ന​ത്. ഇ​ത്​ ജ​ന​ങ്ങ​ള്‍ക്കി​ട​യി​ല്‍ വി​ഭാ​ഗീ​യ​ത​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും​ ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

Tags:    
News Summary - Hydarali thabgal on monday harthal-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.