വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാൻ ശ്രമം; വ്യാജ പോസ്റ്റുകൾക്കെതിരേ ഹൈദരലി തങ്ങള്‍

കോഴിക്കോട്: ഫേസ്ബുക്കിലെ വ്യാജ പ്രചാരണങ്ങൾക്കെതിരെ മുന്നറിയിപ്പുമായി മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. മതവിശ്വാസികളുടെ ആരാധനകളെ പരസ്പരം വെറുപ്പുളവാക്കുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പോസ്റ്റുകൾ പ്രചരിക്കുന്നതായി ഹൈദരലി തങ്ങള്‍ പറഞ്ഞു. പരസ്പര സൗഹാര്‍ദത്തോടെ കഴിയുന്ന സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതിനു വേണ്ടി സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നത് ഖേദകരമാണ്. ആരാധനാലയങ്ങളിലെ പ്രാർഥനകളെ പരസ്പര വിദ്വേഷത്തിനു വേണ്ടി കാണുന്നവരല്ല മതവിശ്വാസികൾ. വ്യാജ പ്രചാരണങ്ങളെ തിരിച്ചറിയണമെന്നും ഹൈദരലി തങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
മതവിശ്വാസികളുടെ ആരാധനകളെ പരസ്പരം വെറുപ്പുളവാക്കുന്നതായി ചിത്രീകരിച്ച് ഒരു വ്യാജ പോസ്റ്റ് പ്രചരിക്കുന്നതായി അറിയാന്‍ സാധിച്ചു. ക്ഷേത്രങ്ങളിലെ പ്രഭാതഗീതം ഇതര മതവിശ്വാസികള്‍ക്ക് ബുദ്ധിമിട്ടുണ്ടാക്കുന്നതായും ഇതു നിര്‍ത്തുന്നതിനെ കുറിച്ച് ഹിന്ദു സമൂഹം ചിന്തിക്കണമെന്നുമാണ് എന്‍റെ പേരില്‍ വ്യാജ പ്രസ്താവന ഉണ്ടാക്കിയിരിക്കുന്നത്. ഇതില്‍ ആരും വഞ്ചിതരാവരുത്. ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥനകളെ പരസ്പര വിദ്വേഷത്തിനു വേണ്ടി കാണുന്നവരല്ല മതവിശ്വാസികള്‍. നാട്ടില്‍ സമാധാനാന്തരീക്ഷം തകര്‍ത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പരസ്പര സൗഹാര്‍ദത്തോടെ കഴിയുന്ന സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതിനു വേണ്ടി സാമൂഹ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നത് ഖേദകരമാണ്. ആയതിനാല്‍ ഇത്തരം വ്യാജ പ്രചാരണങ്ങളെ തിരിച്ചറിയണമെന്നും നാടിന്റെയും സമൂഹത്തിന്റേയും പരസ്പര സൗഹാര്‍ദ്ധവും സ്‌നേഹവും മൈത്രിയും കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ഉണര്‍ത്തുന്നു.

Full View
Tags:    
News Summary - Hydarali Thangal React to Fake FB Posts -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.