കോഴിക്കോട്: എല്ലാ വിഭാഗം ജനങ്ങളെയും അതിയായി സ്നേഹിച്ച നേതാവിനെയാണ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തോടെ കേരളത്തിന് നഷ്ടമായതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ്. ദീർഘവീക്ഷണവും സൗമ്യതയുമുള്ള നേതാവായിരുന്നു തങ്ങൾ. മറ്റുള്ളവരുടെ വേദനകൾ മനസിലാക്കുന്നതിലും പരിഹരിക്കുന്നതിലും ശ്രദ്ധാലുവായിരുന്നു.
സാമുദായിക സൗഹാർദ്ദവും സമുദായ ഐക്യവും നിലനിർത്താൻ ആഗ്രഹിക്കുകയും അധ്വാനിക്കുകയും ചെയ്ത നേതാവാണ് ഹൈദരലി തങ്ങൾ. അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രയാസമനുഭവിക്കുന്ന കുടുംബത്തോടും പാർട്ടി പ്രവർത്തകരോടുമൊപ്പം പങ്ക് ചേരുന്നുവെന്നും അമീർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.