കോഴിക്കോട്: ഇന്ത്യ ആരുടെയും കുത്തകയോ തറവാട്ടുസ്വത്തോ അല്ലെന്നും ഇവിടെ ജനിച്ചവരെല്ലാം അന്തസ്സുള്ള പൗരന്മാരാണെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി തങ്ങൾ. ‘ഭയരഹിത ഇന്ത്യ, എല്ലാവരുടെയും ഇന്ത്യ’ എന്ന പ്രമേയത്തിൽ മുസ്ലിംലീഗ് സംഘടിപ്പിച്ച പൗരാവകാശ സംരക്ഷണ റാലിക്കുശേഷം കോഴിക്കോട് കടപ്പുറത്ത് നടന്ന മഹാസംഗമം ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. ഫാഷിസ്റ്റ് ശക്തികൾ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കുംനേരെ െവല്ലുവിളി ഉയർത്തുകയാണ്. ഇത് പൗരാവകാശ ലംഘനമാണ്. ഏതു ഭാഷ സംസാരിക്കണം, എന്ത് ഭക്ഷണം കഴിക്കണം, ഏതു വസ്ത്രം ധരിക്കണം എന്നെല്ലാം തീരുമാനിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. അസമിലെ പൗരത്വ പട്ടികയിൽനിന്ന് മുസ്ലിംകളെ മാത്രം പുറംതള്ളാനുള്ള ശ്രമമാണ് അമിത്ഷാ നടത്തുന്നത്. ഇത് വിരോധാഭാസമാണ്. ഗാന്ധിയും അംബേദ്കറും നെഹ്റുവുമെല്ലാം സ്വപ്നം കണ്ട ഇന്ത്യയെ തിരിച്ചുപിടിക്കാൻ എല്ലാവരും രംഗത്തിറങ്ങണം.
ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനുവേണ്ടിയുള്ള പോരാട്ടം ലീഗ് തുടരുമെന്നും തങ്ങൾ കൂട്ടിച്ചേർത്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് അധ്യക്ഷതവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തി.
തമിഴ്നാട് എം.എൽ.എ എം.എ. സുബ്രഹ്മണ്യൻ മുഖ്യാതിഥിയായിരുന്നു. മുസ്ലിംലീഗ് ദേശീയ ട്രഷറർ പി.വി. അബ്ദുൽ വഹാബ് എം.പി, സീനിയർ ൈവസ് പ്രസിഡൻറ് എം.പി. അബ്ദുസ്സമദ് സമദാനി, അസം പൗരത്വ പട്ടികയിൽനിന്ന് പുറത്തായ മുൻ ൈസനികൻ അഹമ്മദ് അജ്മൽ ഹഖ്, കെ.എം. ഷാജി എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു. ലീഗ് ഉന്നതാധികാര സമിതി അംഗം ഡോ. എം.കെ. മുനീർ എം.എൽ.എ സ്വാഗതവും ജില്ല പ്രസിഡൻറ് ഉമർ പാണ്ടികശാല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.