തിരുവനന്തപുരം: െഎ.സി.എസ്.ഇ, െഎ.എസ്.സി പരീക്ഷയിൽ തലസ്ഥാനത്തെ സ്കൂളുകൾക്ക് മികച്ച വിജയം. മിക്ക സ്കൂളുകൾക്കും നൂറ് ശതമാനമാണ് വിജയം. മുക്കോലക്കൽ സെൻറ് തോമസ് റെസിഡൻഷ്യൽ സ്കൂളിൽ പത്താംതരം പരീക്ഷയിൽ നൂറ് ശതമാനമാണ് വിജയം.
206 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 201 പേർക്കും ഡിസ്റ്റിങ്ഷൻ ലഭിച്ചു. അഞ്ചുപേർക്ക് ഫസ്റ്റ് ക്ലാസുണ്ട്. 98.8 ശതമാനം മാർക്ക് നേടിയ ജി.എസ്. ലക്ഷ്മിക്കാണ് ഒന്നാം സ്ഥാനം. 98.4 ശതമാനം മാർക്കുള്ള ലേയ റെയ്ച്ചൽ മാത്യു രണ്ടും 98.2 ശതമാനം മാർക്കോടെ ഡി. നന്ദന മൂന്നും സ്ഥാനത്തെത്തി. 12ാം ക്ലാസ് സയൻസ് സ്ട്രീമിൽ പരീക്ഷയെഴുതിയ 131 പേരിൽ 120 േപർക്ക് ഡിസ്റ്റിങ്ഷനും പത്തുപേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. 97.75 ശതമാനം മാർക്കുള്ള സിദ്ധാർഥ് സ്റ്റീഫൻ ഒന്നും എസ്. അമൽ ഗോവിന്ദ്, പ്രണവ് എ. നായർ, മാൻസി മനോജ്, സാരംഗി ശ്യാം എന്നിവർ 97.25 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനവും ആർ. ബിന്ദു 96.75 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനവും നേടി.
േകാമേഴ്സ് സ്ട്രീമിൽ 40ൽ 27 പേർക്ക് ഡിസ്റ്റിങ്ഷനും 11 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. രോഹൻ കെ. ജോർജ് (94.5) ഒന്നും ആദിത്യ സാരഥി (93.25) രണ്ടും ജി. മാളവിക കൃഷ്ണൻ (92) മൂന്നും സ്ഥാനങ്ങൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.