തൊടുപുഴ: അടിമാലി- കുമളി ദേശീയ പാതയിൽ കല്ലാർകുട്ടി ഡാമിനോട് ചേർന്നുള്ള റോഡിടിഞ്ഞ് മൂന്ന് കടകൾ ഡാമിലേക്ക് പതിച്ചു. അപകട സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ പന്ത്രണ്ട് കടകൾ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കടയിലുണ്ടായിരുന്നവർ റോഡിടിയുന്നത് കണ്ട് മാറിയതിനാൽ അപകടം ഒഴിവായി.
ചൊവ്വാഴ്ച ഉച്ചക്ക് 12. 40 ഒാടെയാണ് സംഭവം. രണ്ട് ദിവസം തുടർച്ചയായി പെയ്ത മഴയിൽ റോഡിന് ബലക്ഷയം സംഭവിക്കുകയായിരുന്നു. രാവിലെ റോഡ് വിണ്ടുകീറിയത് കണ്ട് വ്യാപാരികൾ കരുതയലോടെ ഇരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
കനത്ത മഴയിൽ സംഭരണ ശേഷിക്കൊപ്പമെത്തിയാൽ അണക്കെട്ട് തുറന്നുവിട്ടിരുന്നു. എന്നാൽ മഴ കുറഞ്ഞതിനെ തുടർന്ന് ഷട്ടറുകൾ തിങ്കളാഴ്ച അടച്ചിരുന്നു. ചൊവ്വാഴ്ച മഴ പെയ്തില്ലെങ്കിലും മണ്ണിടിഞ്ഞ റോഡ് താഴേക്ക് പതിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.