ഇടുക്കി എസ്​.പി മന്ത്രി മണിയുടെ കിങ്കരൻ; യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം- വി.ഡി സതീശൻ

തിരുവനന്തപുരം: നെടുങ്കണ്ടം കസ്​റ്റഡി മരണത്തിൽ യഥാർഥ പ്രതികളെ സംരക്ഷിക്കാനാണ്​ ശ്രമം നടക്കുന്നതെന്ന്​ വി.ഡി സതീശൻ എം.എൽ.എ നിയമസഭയിൽ പറഞ്ഞു. കസ്​റ്റഡി മരണത്തിൽ ദുരൂഹതയു​ണ്ട്. രാജ്​കുമാറിനെ കസ്​റ്റഡിയിലെടുത്തിട്ടും കേസ്​ ഫയൽ ചെയ്യാൻ വൈകി​യതെന്തുകൊണ്ടാണെന്നും അടിയന്തരപ്രമേയത്തിന്​ നോട്ടീസ്​ നൽകി വി.ഡി സതീശൻ ചോദിച്ചു.

രാജ്​കുമാറിനെ കസ്​റ്റഡിയിലെടുത്ത പൊലീസ്​ അയാളുടെ കയ്യിലുള്ള പണം തട്ടിയെടുക്കാനാണ്​ ശ്രമിച്ചത്​. നാട്ടുകാര്‍ക്കെതിരെ കേസെടുത്ത് യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ഇടുക്കി എസ്​.പി കെ.ബി വേണുഗോപാൽ മന്ത്രി എം.എം മണിയുടെ കിങ്കരനാണ്​. കുപ്രസിദ്ധമായ ‘വൺ, ടു, ത്രീ’ ക്ക്​ശേഷം ഫോറും ആയി. കുറ്റക്കാരനായ എസ്​.പിക്കെതിരെ നടപടിയെടുക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

എന്നാൽ പൊലീസ്​ പിടിയിലാകുന്നതിന്​ മുമ്പ്​ നാട്ടുകാർ രാജ്​കുമാറിനെ മർദിച്ചെന്ന ന്യായവുമായി മന്ത്രി എം.എം മണി രംഗത്തെത്തി. കോൺഗ്രസ്​ ഉൾപ്പെട്ട സംഘമാണ്​ ചിട്ടി തട്ടിപ്പ്​ നടത്തിയതെന്നും രാജ്​കുമാർ ആരുടെ പിടിയിലായിരുന്നുവെന്ന്​ അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Idukki SP MM Mani's aid - V D Satheesan- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.