‘മനുഷ്യനേക്കാൾ വില മൃഗങ്ങൾക്കെങ്കിൽ വോട്ടിന് കാട്ടിൽ പോകൂ’; മന്ത്രി സംഘത്തോട് അജീഷിന്‍റെ മകൻ

മാനന്തവാടി: മനുഷ്യനേക്കാൾ വില മൃഗങ്ങൾക്കാണെങ്കിൽ വോട്ടിനായി കാട്ടിലേക്കു പോകൂ എന്ന് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല പനച്ചിയിൽ അജീഷിന്റെ മകൻ. വീട്ടിലെത്തിയ മന്ത്രിമാരായ കെ. രാജൻ, എം.ബി. രാജേഷ്, എ.കെ. ശശീന്ദ്രൻ എന്നിവരോടാണ് അജീഷിന്റെ മകൻ അലൻ ഇങ്ങനെ പറഞ്ഞത്.

മനുഷ്യനെ കൊന്ന മൃഗത്തെ കൊല്ലാൻ നിയമമില്ലെങ്കിൽ എല്ലാ മനുഷ്യരെയും കൊല്ലാൻ മൃഗങ്ങളെ നാട്ടിലേക്ക് വിടൂ. എന്നിട്ട് വോട്ട് കാലമാകുമ്പോൾ കാട്ടിലേക്ക് പൊയ്ക്കോളൂവെന്ന് അലൻ മന്ത്രിമാരോട് പറഞ്ഞു. വനപാലകർക്ക് തോക്കു നൽകി അവരുടെ ജീവൻ രക്ഷിക്കാൻ നടപടി ഉണ്ടാകണമെന്ന് മകൾ അൽന ആവശ്യപ്പെട്ടു.

തോക്കുണ്ടായിരുന്നേൽ പോൾ ചേട്ടൻ മരിക്കില്ലായിരുന്നെന്നും അൽന പറഞ്ഞു. കാടിനോടു ചേർന്ന് മൃഗങ്ങളെ വളർത്താൻ അനുവദിക്കില്ലെങ്കിൽ മാസാമാസം ഇരുപത്തി അയ്യായിരം രൂപ കർഷകർക്ക് നൽകണമെന്ന് അജീഷിന്റെ പിതാവിന്റെ സഹോദരൻ ബേബി മന്ത്രിമാരോട് ആവശ്യപ്പെട്ടു.

ഒരുവേള മന്ത്രിമാരോട് രോഷപ്രകടനം നടത്തിയെങ്കിലും മന്ത്രിമാർ ശാന്തമായി പ്രതികരിച്ചതോടെ രംഗവും ശാന്തമായി.

Tags:    
News Summary - 'If animals are worth more than humans, go to the forest to vote'; Ajeesh's son to the ministerial group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.