കുഞ്ഞുകുട്ടനെ തിരഞ്ഞ് കാഞ്ഞിരപ്പള്ളിക്കാർ; കിട്ടിയാൽ 5000 പോക്കറ്റിൽ

കാഞ്ഞിരപ്പള്ളി: ഒന്നരവർഷമായി കൂടെയുണ്ടായിരുന്ന കുഞ്ഞുകുട്ടനെ കണ്ടെത്തുന്നവർക്ക് 5000 രൂപ പാരിതോഷികം ​പ്രഖ്യാപിച്ച് യുവതി. എറണാകുളം സ്വദേശിയായ ഡെയ്സി ജോസഫിന്റെ വളർത്തുപൂച്ചയായ കുഞ്ഞുകുട്ടനെ ഒരാഴ്ച മുമ്പാണ് കാണാതാകുന്നത്. ദിവസങ്ങൾ കഴിഞ്ഞിട്ടും പൂച്ചയെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ പ്രദേശത്ത് പോസ്റ്റർ ഒട്ടിക്കുകയായിരുന്നു ഇവർ.

എറണാകുളം കാക്കനാട് ആണ് ഡെയ്സിയുടെ താമസം. ഒന്നരവർഷം മുമ്പ് സഹോദരി ഡെയ്സിക്ക് സമ്മാനിച്ചതാണ് കുഞ്ഞുകുട്ടനെ. ഡെയ്സിക്കൊപ്പം കാക്കനാട് ഫ്ലാറ്റിലായിരുന്നു കുഞ്ഞുകുട്ടന്റെ താമസം. ജനുവരി 25ന് ഡെയ്സി ചികിത്സക്കായി കാഞ്ഞിരപ്പള്ളിയിലെ ആയുർവേദ ആശുപത്രിയിലെത്തിയിരുന്നു. സദാസമയവും ഒപ്പമുണ്ടാകുന്ന പൂച്ചയെയും ആശുപത്രിയിലേക്ക് ഒപ്പം കൂട്ടി.


എന്നാൽ 26ന് രാത്രിയോടെ പൂച്ചയെ കാണാതാകുകയായിരുന്നു. സമീപ പ്രദേശങ്ങളിൽ അന്വേഷി​ച്ചെങ്കിലും പൂച്ചയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കണ്ടെത്തുന്നവർക്ക് 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്റർ ഒട്ടിക്കുകയായിരുന്നു.

പ്രദേശവാസികൾ ഒരു പൂച്ചയെ കൊണ്ടുവന്നെങ്കിലും അത് കുഞ്ഞിക്കൂട്ടനായിരുന്നില്ല. സ്വർണനിറത്തിൽ വെള്ളവരകളുള്ള പൂച്ചയെയാണ് കാണാതായത്. 

Tags:    
News Summary - if you help to find cat missing you will get rs 5000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.