തിരുവനന്തപുരം: രക്തദാനം പ്രോത്സാഹിപ്പിച്ചും അടിയന്തര ഘട്ടങ്ങളിൽ രക്തം ലഭ്യമാക്കിയും കേരള പൊലീസ്. പൊലീസിന്റെ പോൾ ആപ് മൊബൈൽ ആപ്പിലൂടെയാണ് പോൾ ബ്ലഡ് സേവനം ലഭ്യമാക്കുന്നത്. 2021ൽ തുടങ്ങിയ സേവനത്തിലൂടെ ഇതുവരെ 6488 ആവശ്യക്കാർക്ക് സൗജന്യമായി രക്തം നൽകി.
ഇന്ത്യയിൽ ആദ്യമായാണ് രക്തദാനത്തിനായി സംസ്ഥാന പൊലീസിന്റെ നേതൃത്വത്തിൽ ആപ് പ്രവർത്തനം തുടങ്ങിയത്. 32885 രക്തദാതാക്കളാണ് പോൾ ബ്ലഡിൽ രജിസ്റ്റർ ചെയ്തത്. ദാതാക്കൾക്കും അടിയന്തര സാഹചര്യങ്ങളിൽ രക്തം ആവശ്യമുള്ളവർക്കും േപ്ല സ്റ്റോർ, ആപ് സ്‌റ്റോർ എന്നിവിടങ്ങളിൽനിന്ന് ആപ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യാം.
കൂടുതൽ രക്തദാതാക്കൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരത്താണ് -6880 പേർ. കാസർകോടും വയനാടും ഒഴികെ ജില്ലകളിൽ ആയിരത്തിലധികംപേർ പോൾ ആപ് വഴി രജിസ്റ്റർ ചെയ്തു. പേരൂർക്കട എസ്.എ.പി ക്യാമ്പിലെ പോൾ ബ്ലഡ് സ്‌റ്റേറ്റ് കൺട്രോൾ സെന്ററാണ് ദാതാക്കളെ ബന്ധപ്പെട്ട് ആവശ്യക്കാർക്ക് ലഭ്യമാക്കാൻ ക്രമീകരണം ഒരുക്കുന്നത്. രക്തമാവശ്യമുള്ളവരെ ചികിത്സയിലിരിക്കുന്ന ജില്ലയിലെയോ അടുത്തുള്ള മറ്റ് സ്ഥലങ്ങളിലോ ഉള്ള രക്തദാതാക്കളുമായി ആപ് വഴി ബന്ധിപ്പിക്കും. കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുമായി സഹകരിച്ചാണ് പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.