ഐ.ഐ.ടി സ്ഥിരം ക്യാമ്പസ്; ശിലാസ്ഥാപനം ആഗസ്റ്റില്‍

പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐ.ഐ.ടി) സ്ഥിരം ക്യാമ്പസിന്‍റെ ശിലാസ്ഥാപനം നിര്‍വഹിക്കാന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്കര്‍ ആഗസ്റ്റ് അവസാനം കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച കാലത്ത് ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിയുമായി ഐ.ഐ.ടിയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. അപ്പോഴാണ് ക്യാമ്പസ് ഉദ്ഘാടനം ആഗസ്റ്റ് അവസാനം നടത്താമെന്ന് നിശ്ചയിച്ചത്. ഇപ്പോള്‍ താല്‍ക്കാലിക കേമ്പസിലാണ് ഐ.ഐ.ടി പ്രവര്‍ത്തിക്കുന്നത്. കഞ്ചിക്കോട്ടാണ് നിര്‍ദിഷ്ട സ്ഥിരം കേമ്പസ്. കേരളത്തില്‍ സ്കൂള്‍ ഓഫ് പ്ലാനിങ് ആന്‍റ് ആര്‍ക്കിടെക്ച്ചര്‍ ആരംഭിക്കണമെന്ന് ജാവേദ്കറോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. സ്കൂള്‍ ഓഫ് പ്ലാനിങിന്‍റെ കാര്യത്തില്‍ തീരുമാനമാകുന്നതിന് മുമ്പ് പാലക്കാട് ഐ.ഐ.ടിയില്‍ ആര്‍ക്കിടെക്ച്ചര്‍ ഡിപ്പാര്‍ട്മെന്‍റ് ആരംഭിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കി. 

Tags:    
News Summary - IIT Kerala Campus august

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.