കോട്ടക്കൽ: ഐലൻ ഒമറെന്ന ഒരു വയസ്സുകാരൻ കടൽ കടന്ന് പോകുന്നു. പിറന്നുവീണതു മുതൽ അ നാഥനായ മിടുക്കൻ ഇനി ഒറ്റക്കല്ല. ഇറ്റലിയിലെ ദമ്പതികൾ ദത്തെടുത്തു. നടപടികൾ പൂർത ്തിയായതോടെ രണ്ടത്താണിയിലെ ശാന്തിഭവനം ഫൗണ്ടലി ഹോമിൽനിന്ന് ജനുവരി 31ന് യാത്ര തിരി ക്കും. പിഞ്ചോമനയെ വിട്ടുപിരിയുന്ന വേദനയിലാണ് പോറ്റമ്മമാരും ശാന്തിഭവൻ അധികൃതരും.< /p>
കഴിഞ്ഞ സെപ്റ്റംബർ 22നാണ് രണ്ടത്താണി ഫൗണ്ടലി ഹോമിലേക്ക് ഐലൻ എത്തിയത്. ആറു ദിവസമാ യിരുന്നു പ്രായം. മാനസിക വൈകല്യമുള്ള മുപ്പതുകാരി ലൈംഗിക അതിക്രമത്തിലൂടെയാണ് െഎലനെ ഗർഭം ധരിച്ചത്. രക്ഷിതാക്കൾ അറിഞ്ഞപ്പോഴേക്കും വൈകി. തുടർന്ന് വിവരമറിഞ്ഞ മലപ്പുറം ജില്ല ചൈൽഡ് ലൈൻ യുവതിയെ ഏറ്റെടുത്തു. പ്രസവശേഷം കുട്ടിയെ സംരക്ഷിക്കാൻ നിവൃത്തിയില്ലാത്ത നിലയിലായിരുന്നു കുടുംബം. തുടർന്നാണ് ശാന്തിഭവനം ഏറ്റെടുത്തത്. രണ്ടത്താണി യുവത കൾചറൽ ഓർഗനൈസേഷന് കീഴിലാണ് സ്ഥാപനം. സെക്രട്ടറി അബ്ദുൽ നാസർ മാസ്റ്റർ, സോഷ്യൽ വർക്കർ തെരേസ സെബാസ്റ്റ്യൻ എന്നിവരുടെ മേൽനോട്ടത്തിലാണ് ഒമർ വളർന്നത്.
ദത്തെടുക്കലിെൻറ ഭാഗമായി മൂന്നാം തവണയെത്തിയ ഭാഗ്യമാണ് ഒമറിന് ഇറ്റലിയിലേക്ക് വഴി തെളിച്ചത്. നേരത്തേ കോയമ്പത്തൂർ, മുംബൈ എന്നിവിടങ്ങളിൽനിന്ന് ദമ്പതികൾ എത്തിയിരുന്നു. കോഴിക്കോട് സെൻറ് ജോസഫ് ഫൗണ്ടലി ഹോമിലായിരുന്നു ഐലെൻറ രജിസ്ട്രേഷൻ. ഇവിടെ നിന്നാണ് യാത്രാനടപടികൾ പൂർത്തിയായത്. ഐലെൻറ പാസ്പോർട്ട് വെള്ളിയാഴ്ചയാണ് അധികൃതർക്ക് ലഭിച്ചത്.
മക്കളില്ലാത്ത ഇറ്റലിയിലെ സ്കൂൾ അധ്യാപികയും ടെക്നിക്കൽ വിഭാഗം ജീവനക്കാരനുമാണ് ഇനി കുട്ടിയുടെ രക്ഷിതാക്കൾ. ജനുവരി 30ന് ഇരുവരും കേരളത്തിലെത്തും. 31ന് മുഴുവൻ സമയവും കുട്ടിയോടൊപ്പം ഇവിടെ കഴിയും. ഫെബ്രുവരി രണ്ടിന് മുംബൈ വഴി മൂന്നുപേരും യാത്രതിരിക്കും. അവിടത്തെ ഏജൻസി വഴി കുട്ടിയുടെ വിവരങ്ങൾ ഒാരോ വർഷവും ഇന്ത്യയിലേക്ക് കൈമാറുമെന്നാണ് ധാരണ. 2017 മേയ് 26ന് അംഗീകാരം ലഭിച്ച ഫൗണ്ടലി ഹോമിലെ ആദ്യത്തെ കുരുന്നാണ് ഐലൻ. ഇപ്പോൾ ഒമ്പത് പെൺകുട്ടികളടക്കം 16 പേരുണ്ട്. ഐലനെ കൂടാതെ രണ്ട് കുട്ടികളെ കൂടി ദത്തെടുക്കാനുള്ള നടപടികൾ പൂർത്തിയായി. െഎലന് ശേഷമെത്തിയ പെൺകുട്ടിയെ പിന്നീട് രക്ഷിതാക്കൾ ഒന്നിച്ചതിനെ തുടർന്ന് കൊണ്ടുപോയിരുന്നു.
സി.പി. ഉമർ സുല്ലമി മുഖ്യരക്ഷാധികാരിയും അബ്ദുസമദ് മാസ്റ്റർ പ്രസിഡൻറും കെ. മൊയ്തീൻകുട്ടി ട്രഷററുമായ സ്ഥാപനത്തിലെ അമ്പതോളം അംഗങ്ങളുടെ വരിസംഖ്യയിലാണ് കേന്ദ്രത്തിെൻറ പ്രവർത്തനം. ആദ്യമായി എത്തിയ അതിഥി കടൽ കടക്കുമ്പോൾ എല്ലാ സൗകര്യങ്ങളുമുള്ള കേന്ദ്രത്തിന് സ്റ്റേറ്റ് അഡോപ്ഷൻ ഏജൻസി അംഗീകാരം കിട്ടാത്തതിെൻറ വിഷമത്തിലാണ് അധികൃതർ. സംസ്ഥാനത്ത് ആദ്യമായി അപേക്ഷ നൽകിയതും ഈ കേന്ദ്രമാണ്. എന്നാൽ, അപേക്ഷ നൂലാമാലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.