തിരുവനന്തപുരം: അനർഹമായി മുൻഗണനാകാർഡ് കൈവശം െവച്ച് റേഷൻ സാധനങ്ങൾ കൈപ്പറ്റി യെന്ന് കണ്ടെത്തിയവരിൽനിന്ന് 8,01,382 രൂപ പിഴ ഈടാക്കി. സിവിൽ സപ്ലൈസ് വകുപ്പിലെ ജീവനക്കാ ർ നടത്തിയ പരിശോധനയിലാണ് കമ്പോളവില ഇനത്തിൽ തുക ഈടാക്കിയത്. ദേശീയ ഭക്ഷ്യഭദ്രതാ ന ിയമം 2013 പ്രകാരം സംസ്ഥാനത്തിന് മുൻഗണന പട്ടികയിലുൾപ്പെടുത്താവുന്നവരുടെ പരിധി നി ശ്ചയിച്ചിരിക്കുന്നത് 1,54,80,040 ആണ്.
അന്തിമപട്ടികയിൽ കടന്നുകൂടിയ അനർഹരെ ഒഴിവാക്കുന്നതിനുള്ള ശക്തമായ നടപടികളുടെ ഭാഗമായാണ് ഇൗ നടപടി. സ്വമേധയാ സറണ്ടർ ചെയ്തതിന് പുറമെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ റേഷൻ കാർഡുകൾ വകുപ്പുതല അന്വേഷണത്തിലൂടെ പൊതുവിഭാഗത്തിലേക്ക് മാറ്റി. വിവിധ വകുപ്പുകളിൽനിന്ന് ലഭ്യമായ ഡാറ്റാ മാപ്പിങ് നടത്തി അനർഹരായ കുടുംബങ്ങളെ കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റുന്നത് തുടരുന്നുണ്ട്. ഇതുവരെ 3,16,960 കുടുംബങ്ങളെ ഈരീതിയിൽ ഒഴിവാക്കുകയും പകരം കുടുംബങ്ങളെ മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
അനർഹരെ കണ്ടെത്തുന്നതിന് മൂന്ന് മാസമായി റേഷൻ സാധനങ്ങൾ വാങ്ങാത്തവരുടെ പട്ടിക എടുത്ത് ഫീൽഡ്തല പരിശോധന നടത്തുന്നുണ്ട്. ഇതുവഴി 26,389 കുടുംബങ്ങൾ അനർഹരാണെന്ന് കണ്ടെത്തി. വസ്തുതകൾ മറച്ചുെവച്ച് മുൻഗണനാപട്ടികയിൽ കടന്നുകൂടിയ അനർഹർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനും അനർഹമായി ഉൾപ്പെട്ട കാലയളവിലെ റേഷൻ വിഹിതത്തിെൻറ കമ്പോളവില ഈടാക്കുന്നതിനും നടപടികൾ സ്വീകരിച്ചുവരികയാണ്. ഇത്തരത്തിൽ നടത്തിയ പരിശോധനകളിലാണ് 8,01,382 രൂപ വസ്തുതകൾ മനഃപൂർവം മറച്ചുെവച്ച് ബോധപൂർവം ആനുകൂല്യം തട്ടിയെടുത്ത കാർഡുടമകളിൽനിന്ന് ഈടാക്കിയത്.
പരിശോധനകൾ ഊർജിതമായി തുടരുന്നതിനും അനർഹമായി ഉൾപ്പെട്ട കാലയളവിലെ റേഷൻ വിഹിതത്തിെൻറ കമ്പോളവില ഈടാക്കുന്നതിനും ജീവനക്കാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.