മൂവാറ്റുപുഴ: വരവില്‍ക്കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍മന്ത്രി കെ. ബാബുവിനെതിരെ കുറ്റപത്രം. അദ്ദേഹത്തിെൻറ സ്വത്തില്‍ 45 ശതമാനത്തോളം വരവില്ക്കവിഞ്ഞതാണെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിൽ എറണാകുളം വിജിലൻസ് സ്പെഷൽ സെൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
ബാബുവിന് കോടികളുടെ അനധികൃത സ്വത്തുണ്ടെന്ന് ആരോപിച്ച് തൃപ്പൂണിത്തുറ പ്രതികരണവേദിയുടെ ലെറ്റര്‍ഹെഡില്‍ വിജിലന്‍സ് കോടതിക്ക് ലഭിച്ച കത്തിെൻറ അടിസ്ഥാനത്തിലാണ് കഴിഞ്ഞ സെപ്റ്റംബറില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. അനധികൃത സ്വത്തിെൻറ വിശദാംശങ്ങളും കത്തിനൊപ്പം ഉണ്ടായിരുന്നു. തുടർന്ന്, രഹസ്യാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
ആദ്യഘട്ട പരിശോധനക്കുശേഷം കുറ്റപത്രം നൽകാനിരിക്കെ തെൻറ മൊഴി എടുക്കാത്തതിനെതിരെ ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് ബാബു പരാതി നൽകിയിരുന്നു.
തുടര്‍ന്ന് ബാബുവിെൻറ ആവശ്യം കൂടി പരിഗണിച്ച് അന്വേഷണം നടത്താന്‍ വിജിലന്‍സ് തയാറായി. ടി.എ, ഡി.എ തുടങ്ങിയവ വരുമാനപരിധിയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ബാബുവിെൻറ ആവശ്യം. എന്നാൽ, ഇവ ഭാഗികമായേ വരുമാനമായി കണക്കാക്കാനാകൂ എന്നായിരുന്നു വിജിലന്‍സ് നിലപാട്. ഇതര വരുമാനങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നൽകാന് ബാബു തയാറായിരുന്നില്ല.
മന്ത്രിയും എം.എല്‍.എയുമായിരിക്കെ ലഭിച്ച ടി.എയും ഡി.എയും മകളുടെ വിവാഹത്തിന് ലഭിച്ച സമ്മാനങ്ങളും ഭാര്യവീട്ടില്നിന്നുള്ള സ്വത്തും വരുമാനമായി കണക്കാക്കണമെന്നായിരുന്നു ബാബുവിെൻറ ആവശ്യം. ഇതില്‍ ടി.എയും ഡി.എയും മാത്രമാണ് വിജിലന്‍സ് അംഗീകരിച്ചത്.
ബാബുവിെൻറ മരുമകനും പിതാവും കര്‍ണാടകയിലെ കുടകില്‍ വന്‍തോതില്‍ ഭൂമി വാങ്ങിയിട്ടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇളയമകളുടെ വിവാഹത്തിന് 200 പവന് നല്‍കിയെന്നും രണ്ട് പെണ്മക്കള്ക്കും ആഡംബര കാറുകള്‍ നല്‍കിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.