അനധികൃത സ്വത്ത് സമ്പാദനക്കേസ്: വി.എസ് ശിവകുമാർ ഇന്ന് ഇ.ഡിക്ക് മുമ്പിൽ ഹാജരാകില്ല

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോൺഗ്രസ് നേതാവും മുൻ ആരോഗ്യ മന്ത്രിയുമായ വി.എസ് ശിവകുമാർ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുമ്പാകെ ചോദ്യംചെയ്യലിന് ഇന്ന് ഹാജരാകില്ല. ഇന്ന് ഹാജരാകേണ്ടതില്ലെന്ന് ഇ.ഡി ഉദ്യോഗസ്ഥർ അറിയിച്ചതായി ശിവകുമാർ പറഞ്ഞു. എപ്പോൾ വേണമെങ്കിലും ഹാജരാകാൻ തയാറാണെന്നും എല്ലാ രേഖകളും കൈവശമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകളും കള്ളപ്പണ ഇടപാടുകളും അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന് ഇ.ഡി നോട്ടീസ് നൽകിയത്. ശിവകുമാറിനോടും പ്രൈവറ്റ് സെക്രട്ടറി ആയിരുന്നയാളോടും ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടിരുന്നത്.

2011 മുതല്‍ 2016 വരെയാണ് ശിവകുമാർ ആരോഗ്യ മന്ത്രിയായത്. 2020ല്‍ ശിവകുമാറിന്റെ വീട്ടിലും അദ്ദേഹത്തിന്റെ ബിനാമികളെന്ന് കരുതപ്പെടുന്നവരുടെ വീടുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. അതിനിടെ കള്ളപ്പണ ഇടപാടുകളും അനധികൃത സ്വത്ത് സമ്പാദനവും നടന്നതായി വിജിലന്‍സും കണ്ടെത്തി. ഇതേത്തുടര്‍ന്ന് എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തു.

ശിവകുമാറിന്‍റെ ആസ്തികളില്‍ വലിയ വ്യത്യാസം ഉണ്ടായി, ബിനാമി ഇടപാടുകള്‍ നടന്നു, നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം ശിവകുമാർ ബിനാമിയായി സംഘടിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണുള്ളത്.

Tags:    
News Summary - Illegal Wealth case: VS Sivakumar will not appear before ED today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.