യോഗയിലൂടെ രോഗ പ്രതിരോധം: പഠനങ്ങളും ബോധവത്ക്കരണവും പ്രധാനം - മന്ത്രി വീണാ ജോർജ്

ജീവിത ശൈലീ രോഗങ്ങൾക്കടിമയായവരുടെ സംഖ്യ അനുദിനം വർദ്ധിച്ചു വരുന്ന കേരളത്തിൽ ആരോഗ്യകരമായ ജീവിത ശൈലികളെ കുറിച്ചും ശാസ്ത്രീയമായ വ്യായാമമുറകളെ കുറിച്ചും ജനങ്ങൾ കൂടുതൽ ബോധവാന്മാരാകേണ്ടതുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. മഹാത്മാഗാന്ധി സർവകലാശാല സെൻറർ ഫോർ യോഗാ ആൻറ്​ നാച്ചുറോപ്പതിയുടെ കീഴിൽ ആരംഭിക്കുന്ന ഒരു വർഷത്തെ ഓൺലൈൻ പി.ജി. ഡിപ്ലോമാ കോഴ്സി​െൻറയും അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ കൗൺസിൽ ഫോർ ഫിലോസഫിക്കൽ റിസർച്ച്, പാമ്പാടി കുര്യാക്കോസ് ഗ്രിഗോറിയോസ് കോളജ് എൻ. സി. സി. , നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വെബിനാറി​െൻറയും ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രമേഹം പോലുള്ള രോഗാവസ്ഥകൾ കേരളത്തിൽ വർദ്ധിച്ചു വരികയാണ്. ഭക്ഷണ-വ്യായാമ ക്രമങ്ങളിലുണ്ടാകുന്ന താളം തെറ്റലുകളാണ് പലപ്പോഴും ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രണം വിടുന്നതിന് കാരണമാകുന്നത്. യോഗ പോലുള്ള ശാസ്ത്രീയ ജീവിതചര്യകൾ ആരോഗ്യ പൂർണമായ ജീവിതത്തിലേക്ക് നയിക്കുന്ന പടവുകളാണ്.

കോവിഡ് ബാധിതരുടെ ഇടയിൽ വ്യാപകമായി കണ്ടുവരുന്ന മാനസിക സംഘർഷം ലഘൂകരിക്കുന്നതിൽ യോഗാസന മുറകൾ ഫലപ്രദമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. യോഗ പോലുള്ള ലളിതവും ശാസ്ത്രീയവുമായ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ സാർവ്വത്രീകമാക്കുന്നതിനുള്ള പരിശ്രമങ്ങൾ എല്ലാ തലങ്ങളിലും ഉണ്ടാകണമെന്നും അവർ പറഞ്ഞു. മഹാത്മാഗാന്ധി സർവ്വകലാശാല സെന്റർ ഫോർ യോഗാ ആന്റ് നാച്ചുറോപതിയുടെ കീഴിൽ പുതുതായി ആരംഭിക്കുന്ന യോഗയിലുള്ള ബിരുദാനന്തര ഡിപ്ലോമാ കോഴ്സ് ഈ മേഖലയിട്ടുള്ള പoന - ഗവേഷണ പ്രവർത്തനങ്ങൾക്ക് ഉണർവ് പകരുന്നതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കോവിഡ് രോഗബാധമൂലമുള്ള ഭീഷണി നേരിടുന്നതിൽ യോഗയുടെ തത്വശാസ്ത്രവും സന്ദേശവും ലേകത്തിന് കരുത്ത് പകരട്ടെയെന്നും മന്ത്രി ആശംസിച്ചു.

യോഗയുടെ മാഹാത്മ്യവും തത്വശാസ്ത്രവും ലോകത്തെമ്പാടും കൂടുതൽ പ്രചാരം നേടി വരികയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വൈസ് ചാൻസലർ ഡോ. സാബു തോമസ് പറഞ്ഞു. പഠന പ്രവർത്തനങ്ങളെ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിഷയത്തിൽ ഓൺലൈൻ പി.ജി. ഡിപ്ലോമാ കോഴ്സിന് തുടക്കം കുറിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സിൻഡിക്കേറ്റ് അംഗം ഡോ. എ ജോസ് യോഗാ ദിന സന്ദേശം നൽകി. യോഗാചാര്യ ആർ. സഞ്ജയാനന്ദ യോഗാ പ്രോട്ടോകോൾ അവതരിപ്പിച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ ഫിലോസഫിക് റിസർച്ചിൽ നിന്നുള്ള പ്രൊഫ. ടി.എസ്. ഗിരീഷ് കുമാർ, കേന്ദ്ര സർവ്വകലാശാല മുൻ യോഗാ കോ-ഓർഡിനേറ്റർ ഡോ. ടി.വി. പത്മനാഭൻ,

സർവ്വകലാശാല ലൈഫ് ലോങ്ങ് ലേണിംഗ് ആൻറ് എക്സറ്റൻഷൻ വിഭാഗത്തിലെ ഡോ.ടോംസ് എബ്രഹാം എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസ്സുകളെടുത്തു. സെന്റർ ഫോർ യോഗാ ആന്റ് നാച്ചുറോപ്പതി ഓണററി ഡയറക്ടർ ഡോ. ഹരി ലക്ഷ്മിന്ദ്രകുമാർ, പാമ്പാടി കെ.ജി. കോളജ് പ്രിൻസിപ്പൽ ഡോ. ഷൈലാ എബ്രഹാം, പി.എ. അജീഷ് കുമാർ, ഡോ.വിപിൻ കെ. വർഗീസ് എന്നിവർ പങ്കെടുത്തു. സമാപന ചടങ്ങിൽ പ്രോ-വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ സംസാരിച്ചു.

Tags:    
News Summary - Immunization through Yoga Studies and Awareness Important says Veena George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.