കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മികച്ച മുന്നേറ്റം നടത്തിയെങ്കിലും കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ ഗ്രാമപഞ്ചായത്തുകൾ കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. 2015ൽ എൽ.ഡി.എഫ് 549 ഗ്രാമപഞ്ചായത്തുകൾ നേടിയിരുന്നു. എന്നാൽ, ഇത്തവണയത് 514 ആയി കുറഞ്ഞു. അതേസമയം, യു.ഡി.എഫിേൻറത് 365ൽ നിന്ന് 377 ആയി ഉയർന്നു.
നഗരസഭ, കോർപറേഷൻ എന്നിവിടങ്ങളിലും എൽ.ഡി.എഫ് പിന്നാക്കം പോയി. എന്നാൽ, ജില്ല പഞ്ചായത്തുകളുടെ നില ഏഴിൽനിന്ന് 10 ആയി ഉയർത്തി. േബ്ലാക്ക് പഞ്ചായത്തുകളുടെ എണ്ണത്തിലും ഇടതുപക്ഷത്തിന് മുൻതൂക്കം സൃഷ്ടിക്കാനായി.
തെരഞ്ഞെടുപ്പ് നാളുകളിൽ എൽ.ഡി.എഫ് സർക്കാറിനെതിരെ ഉയർന്ന വിവാദങ്ങളുടെ അടിസ്ഥാനത്തിൽ യു.ഡി.എഫിന് വൻ വിജയമുണ്ടാകുമെന്നായിരുന്നു നേതാക്കൾ അവകാശപ്പെട്ടിരുന്നത്. യു.ഡി.എഫ് പലയിടത്തും കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്തിയെങ്കിലും എൽ.ഡി.എഫിൻെറ മേൽക്കോയ്മ തകർക്കാനായില്ല.
അതേസമയം, ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും എൻ.ഡി.എക്ക് നില മെച്ചപ്പെടുത്താനായി. ഗ്രാമപഞ്ചായത്തുകളുടെ എണ്ണം 14ൽനിന്ന് 22 ആയി ഉയർത്തി. രണ്ട് നഗരസഭകളിലും വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.