തിരുവനന്തപുരം: നിയന്ത്രണങ്ങളിൽ ഇളവുവന്നേതാടെ ഏറെ നാളുകൾക്കുശേഷം സംസ്ഥാനത്ത് ഹോട്ടലുകളിൽ ഇരുത്തി ഭക്ഷണം നൽകിത്തുടങ്ങി. ഒാരോ അവലോകനയോഗത്തിലും തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയോടെ മൂന്നാഴ്ച പിന്നിട്ട ശേഷമാണ് കഴിഞ്ഞദിവസം അനുമതിയായത്.
മാസങ്ങളോളം പാഴ്സൽ കൗണ്ടർ മാത്രമായി ചുരുങ്ങിയിരുന്ന ഹോട്ടലുകൾ തുറന്നുപ്രവർത്തിക്കാനായതിെൻറ ആശ്വാസത്തിലാണ് ഉടമകൾ. വാഹനങ്ങളിലിരുന്നും പുറത്തു നിന്നും ഭക്ഷണം കഴിക്കേണ്ടിവന്നവർക്ക് ഇരുന്ന് കഴിക്കാനായതിെൻറ സന്തോഷവും. പലയിടങ്ങളിലും അകലം പാലിച്ച് ഭക്ഷണം വിളമ്പാൻ സൗകര്യമുണ്ടായിരുന്നിട്ടും സർക്കാർ അനുവാദമില്ലാത്തതിനാൽ പുറത്തുനിന്ന് കഴിക്കേണ്ട സ്ഥിതിയായിരുന്നു. കർശന ഉപാധികളോടെയാണ് ഹോട്ടലുകളുടെ പ്രവർത്തനം. പകുതി സീറ്റുകളിൽ മാത്രമാണ് അനുമതി. അതും രണ്ട് വാക്സിനുമെടുത്തവർക്കു മാത്രം.
പ്രതിസന്ധിയെ തുടർന്ന് നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടി. പണിയെടുത്തിരുന്ന അന്തർ സംസ്ഥാന തൊഴിലാളികൾ പലരും നാട്ടിലേങ്ങി മടങ്ങി.
കോവിഡിനെ തുടർന്ന് അടച്ചുപൂട്ടിയ സംരംഭങ്ങളിൽ കൂടുതലും ഹോട്ടലുകളാണ്. ഇരുന്ന് കഴിക്കാനെത്തുന്നവരുടെ എണ്ണം കൂടിയതോടെ ഭക്ഷണവിതരണ വിഭാഗം ജീവനക്കാർക്കും ജോലി കിട്ടിത്തുടങ്ങി. ഒപ്പം അടുക്കളയും കൂടുതൽ സജീവമായി.
ബാറുകളും ഉപാധികൾക്ക് വിധേയമായി പ്രവർത്തിച്ചുതുടങ്ങി. മദ്യം പാഴ്സലായി ലഭിക്കുന്ന കൗണ്ടർ ഇനി ഉണ്ടാകില്ല. രാവിലെ 11 മുതൽ രാത്രി 10 വരെയാണ് പ്രവർത്തനം. ബാറുകളിലും രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്കാണ് പ്രവേശനം. അനുമതി കിട്ടിയ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളിലും നീന്തല്‍കുളങ്ങളിലും പ്രവര്‍ത്തിച്ച് തുടങ്ങുന്നതിെൻറ മുന്നോടിയായി നവീകരണജോലി പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.