ഗുരുവായൂരിൽ ഭണ്ഡാര വരവിൽ റെക്കോഡ്- 6.86 കോടി

ഗുരുവായൂർ: ക്ഷേത്രത്തിൽ കഴിഞ്ഞ മാസത്തെ ഭണ്ഡാരം വരവായി 6,86,88,183 രൂപ ലഭിച്ചു. ഇതിന് പുറമെ നാല് കിലോ 619 ഗ്രാം 400 മില്ലിഗ്രാം സ്വർണം, 18കിലോ 300 ഗ്രാം വെള്ളി എന്നിവയും ലഭിച്ചു. നിരോധിച്ച ആയിരം രൂപയുടെ 24 നോട്ടും 500ന്റെ 155 നോട്ടും ഭണ്ഡാരത്തിലുണ്ടായിരുന്നു. സി.എസ്.ബി ബാങ്കിനായിരുന്നു ഭണ്ഡാരം എണ്ണലിന്റെ ചുമതല. കഴിഞ്ഞ മേയ് മാസത്തിൽ ലഭിച്ച 6.57 കോടിയായിരുന്നു നേരത്തെ ഉണ്ടായിരുന്ന ഉയർന്ന തുക.

Tags:    
News Summary - In Guruvayur, Bhandara receipts record - 6.86 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.