ഒൻപത് മാസത്തെ അനിശ്ചിതത്വത്തിനൊടുവിൽ നൈജീരിയയിൽ തടവിലാക്കപ്പെട്ട മലയാളി നാവികർ മോചിതരായി

കോഴിക്കോട്: ഒൻപത് മാസത്തെ നിശ്ചിതത്വത്തിനൊടുവിൽ നൈജീരിയയിൽ തടവിലാക്കപ്പെട്ട മലയാളി നാവികർ മോചിതരായി. നൈജീരിയയിൽ തടവിലാക്കപ്പെട്ട മലയാളി നാവികരായ കൊല്ലം സ്വദേശി വിജിത്ത്, എറണാകുളം സ്വദേശികളായ സനു ജോസ്, മിൽട്ടൺ എന്നിവരാണ് മോചിതരായത്. കപ്പലിൽ ഉണ്ടായിരുന്ന 16 ഇന്ത്യക്കാർ ഉൾപ്പടെ 26 പേരെയും മോചിപ്പിച്ചു

ഒൻപത് മാസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് മോചനം സാധ്യമായത്. എണ്ണ മോഷ്ടിച്ചു എന്നാരോപിച്ച് ഇവർ സഞ്ചരിച്ചിരുന്ന കപ്പൽ നൈജീരിയൻ സൈന്യം പിടികൂടുകയായിരുന്നു. മോചനം സാധ്യമായ സാഹചര്യത്തിൽ 10 ദിവസങ്ങൾക്കുള്ളിൽ നാട്ടിലെത്താനാകുമെന്ന് വിട്ടയക്കപ്പെട്ട മലയാളികൾ പറഞ്ഞു. നാവികരുമായി എം.ടി. ഹിറോയിക് കപ്പൽ അടുത്ത തുറമുഖത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഒൻപത് ദിവസത്തിനകം സൗത്താഫ്രിക്കയിലെ കേപ്പ്ടൗണിലെത്തും.

കൊല്ലത്ത് ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരനാണ് തടവിലാക്കപ്പെട്ടവരിൽ ഒരാളായ വിജിത്ത്. ശനിയാഴ്ച്ച വൈകിട്ടോടെയാണ് സൈനികർക്ക് പാസ്പോർട്ട് തിരികെ ലഭിച്ചത്. പിന്തുണച്ചവർക്ക മലയാളി നന്ദി അറിയിച്ച് മലയാളി നാവികൻ സനുജോസ് സന്ദേശമയച്ചു.

Tags:    
News Summary - In Nigeria The imprisoned Malayali sailors were released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.