സമരാഗ്നിയാത്രയിൽ ‘കെ. സുധാകരന് പകരം കെ. സുരേന്ദ്രൻ’; പേര് മാറി സ്വാഗതം ചെയ്ത് ആന്‍റോ ആന്‍റണി

പത്തനംതിട്ട: സമരാഗ്നി യാത്രക്ക് നൽകിയ സ്വീകരണത്തിനിടെ യാത്ര നയിക്കുന്ന കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന് പകരം കെ. സുരേന്ദ്രന് സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് ആന്‍റോ ആന്‍റണി എം.പി. സമരാഗ്നി യാത്രക്ക് പത്തനംതിട്ടയിൽ നൽകിയ സ്വീകരണത്തിനിടെയാണ് ആന്‍റോ ആന്‍റണി കെ. സുധാകരനെ കെ. സുരേന്ദ്രൻ എന്ന് വിശേഷിപ്പിച്ചത്.

കെ.പി.സി.സി. അധ്യക്ഷൻ എന്ന് കൃത്യമായി പറഞ്ഞുവെങ്കിലും കെ. സുധാകരന് എന്നതിന് പകരം കെ. സുരേന്ദ്രൻ എന്ന് മാറിപ്പോവുകയായിരുന്നു. പിഴവ് മനസിലാക്കിയ ആന്‍റോ ആന്‍റണി ഉടൻ തന്നെ തിരുത്തുകയും ചെയ്തു.

‘സമരാഗ്‌നിയുടെ നായകൻ, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ ബഹുമാന്യനായ കെ. സുരേന്ദ്രൻ അവർകളേ...’ എന്നായിരുന്നു ആന്റോ ആന്റണി സ്വാഗതം ചെയ്തത്. പിഴവ് മനസിലാക്കിയ ആന്റോ ഉടൻ വേദിയിലേക്ക് തിരിഞ്ഞ് നോക്കി ‘കെ. സുധാകരൻ അവർകളേ...’  എന്ന് തിരുത്തി പറഞ്ഞു.

കെ. സുധാകരന്‍റെയും വി.ഡി. സതീശന്‍റെയും നേതൃത്വത്തിൽ ജനുവരി 21ന് കാസർകോട് നിന്ന് ആരംഭിച്ച സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര ഇന്നലെയാണ് പത്തനംതിട്ട ജില്ലയിൽ പ്രവേശിച്ചത്. സ​മ​രാ​ഗ്നി​യോ​ട് അനു​ബ​ന്ധി​ച്ച് 26ന് ​രാ​വി​ലെ 10ന്​ ​പ​ത്ത​നം​തി​ട്ട അ​ബാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജ​ന​കീ​യ ച​ർ​ച്ച സ​ദ​സ് ന​ട​ക്കും.

സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ൽ പ്ര​ശ്ന‌​ങ്ങ​ൾ നേ​രി​ടു​ന്ന സാ​ധാ​ര​ണ പൊ​തു​ജ​ന​ങ്ങ​ൾ, ക​ർ​ഷ​ക​ർ, ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ. വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഇ​ര​ക​ൾ, ക്ഷേ​മ​പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ത്ത​വ​ർ, വേ​ത​നം ല​ഭി​ക്കാ​ത്ത സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, ഓ​ട്ടോ- ടാ​ക്‌​സി തൊ​ഴി​ലാ​ളി​ക​ൾ, പ്ര​വാ​സി​ക​ൾ, ചെ​റു​കി​ട, വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ, വ്യ​വ​സാ​യി​ക​ൾ, ആ​രോ​ഗ്യ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ പ​​​ങ്കെ​ടു​ക്കും. ച​ർ​ച്ച സ​ദ​സ്സി​ൽ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​, പ്ര​തി​പ​ക്ഷ ​നേ​താ​വ് എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും.

Tags:    
News Summary - In Samaragni Yatra, 'K. Sudhakaran was replaced by K. Surendran'; Welcome to the name change and welcome to Anto Antony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.