തിരുവനന്തപുരം: ഡോക്ടർമാരെ അവഹേളിക്കുന്ന ശമ്പള പരിഷ്കരണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ സർക്കാർ ഡോക്ടർമാർ സെക്രേട്ടറിയറ്റിനു മുന്നിൽ നിൽപുസമരം ആരംഭിച്ചു. ഇ-സഞ്ജീവനി ബഹിഷ്കരണവും വി.െഎ.പി ഡ്യൂട്ടിയിൽനിന്ന് വിട്ടുനിൽക്കലുമടക്കം നിസ്സഹകരണ സമരത്തിലായിരുന്ന ഡോക്ടർമാരാണ് മൂന്നാം ഘട്ട സമരത്തിെൻറ ഭാഗമായി നിൽപുസമരം നടത്തുന്നത്.
സംസ്ഥാനത്ത് കോവിഡ് ബ്രിഗേഡിന്‍റെ സേവനം പൂർണ്ണമായും നിർത്തലാക്കി ഡോക്ടർമാരെ പിരിച്ചുവിട്ടതിലും, ശമ്പള പരിഷ്കരണത്തിൽ ആനുപാതിക വർധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവൻസുകളും, ആനുകൂല്യങ്ങളും നിഷേധിക്കുന്ന സർക്കാർ നടപടിയിലും പ്രതിഷേധിച്ചാണ് സമരം. ആവശ്യങ്ങൾ പല തവണ സർക്കാറിന്‍റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും അനുകൂല നടപടികൾ സ്വീകരിക്കാത്തതിനെതിരെയാണ് ഡോക്ടർമാരുടെ പരസ്യ പ്രതിഷേധം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നവംബർ 16ന് ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ കൂട്ട അവധി എടുത്ത് പ്രതിഷേധിക്കുമെന്നും കെ.ജി.എം.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.