ആലപ്പുഴ: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ മുതൽ സ്ഥാനക്കയറ്റ തസ്തികകളിൽ അപാകതയുണ്ടെന്ന് ഹെൽത്ത് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ. ശമ്പള നിരക്കിലെ അപാകതകൾ പുനഃപരിശോധിച്ച് തെറ്റുതിരുത്തുക, സാനിട്ടറി ഇൻസ്പെക്ടർ ഡിപ്ലോമ യോഗ്യതയുള്ള ഇൻസ്പെക്ടർമാർക്ക് സ്ഥാനക്കയറ്റം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ നിവേദനം നൽകി.
11ാം ശമ്പള കമീഷൻ ശിപാർശയനുസരിച്ച് രണ്ടാം ഗ്രേഡ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ 22,200-48,000 രൂപയായിരുന്ന ശമ്പളനിരക്ക് 31100-66800 ആയും 22,200-48,000 ശമ്പള നിരക്കുള്ള സമാന തസ്തികകളായ രണ്ടാം ഗ്രേഡ് ലാബ് ടെക്നീഷ്യൻ, റേഡിയോ ഗ്രാഫർ, ഫാർമസിസ്റ്റ്, ഒപ്റ്റോമെട്രിസ്റ്റ്, ദന്തൽ ഹൈജിനിസ്റ്റ്, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തുടങ്ങിയവരുടെ ശമ്പളം 35,600-75,400 രൂപയായുമാണ് കമീഷൻ വർധിപ്പിച്ചത്.
ഒരേ നിരക്കിൽ ശമ്പളം വാങ്ങിയിരുന്ന ഉദ്യോഗസ്ഥർക്കാണ് ഇക്കുറി രണ്ടുതരം നിരക്ക് ശിപാർശ ചെയ്തത്. തെറ്റായ ശമ്പള നിരക്കിലൂടെ ജൂനിയർ എച്ച്.ഐ. മുതലുള്ള ജീവനക്കാർക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
കേരള അഡ്മിനിസ്ട്രേറ്റീവ് ൈട്രബ്യൂണലിെൻറ ഉത്തരവുണ്ടായിട്ടും തങ്ങളുമായി ബന്ധമില്ലാത്ത കേസും തെറ്റായ തടസ്സവാദങ്ങളും മറ്റും ഉന്നയിച്ച് സാനിട്ടറി ഇൻസ്പെക്ടർ ഡിപ്ലോമ യോഗ്യതയുള്ള എച്ച്.ഐ.മാരുടെ സ്ഥാനക്കയറ്റം മനഃപൂർവം തടയുകയും മറ്റൊരു വിഭാഗത്തിന് സ്ഥാനക്കയറ്റം നൽകുന്നത് തുടരുകയാണെന്ന് സർക്കാറിന് നൽകിയ നിവേദനത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടി. സ്ഥാനക്കയറ്റം ഉൾപ്പെെടയുള്ള ജീവനക്കാരുടെ സീനിയോറിറ്റി നിശ്ചയിക്കുന്നത് പി.എസ്.സി. അഡ്വൈസ് മെമ്മോ തീയതിയുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന ഹൈകോടതി വിധിയും ലംഘിക്കപ്പെട്ടു.
14 ജില്ലകളിലായി പി.എസ്.സി. അഡ്വൈസ് മെമ്മോ തീയതിയിൽ ആദ്യം തയാറാക്കിയ സീനിയോറിറ്റി പട്ടിക പുനഃസ്ഥാപിച്ച് കേരള അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണലിെൻറ ഉത്തരവ് എത്രയും വേഗം നടപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന നിവേദനം മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഹെൽത്ത് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടർ എന്നിവർക്ക് നൽകിയതായി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ. ബാലഗോപാൽ പ്രസിഡൻറ് പി.എസ്. തൃദീപ് കുമാർ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.