കണ്ണൂർ ജില്ല വിട്ടുപോകാം, ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പ​ങ്കെടുക്കാം; പി.പി. ദിവ്യയുടെ ജാമ്യവ്യവസ്ഥകളിൽ ഇളവ്

കണ്ണൂർ: പി.പി. ദിവ്യയുടെ ജാമ്യവ്യവസ്ഥകളിൽ ഇളവ് നൽകി തലശ്ശേരി സെഷൻസ് കോടതി. ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകണമെന്ന പി.പി. ദിവ്യയുടെ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. കണ്ണൂർ ജില്ല വിട്ടുപോകുന്നതിന് തടസ്സമില്ലെന്ന് ഇളവുകളിൽ പറയുന്നുണ്ട്. അതുപോലെ ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പ​ങ്കെടുക്കാം. തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥക്കും ഇളവ് നൽകിയിട്ടുണ്ട്. ആവശ്യപ്പെടുമ്പോൾ മാത്രം ഹാജരായാൽ മതിയെന്നും കോടതി ഉത്തരവിട്ടു.

മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പി.പി. ദിവ്യയെ സി.പി.എം നീക്കം ചെയ്തിരുന്നു. പുതിയ ജില്ല പഞ്ചായത്ത് പ്രസിഡന്റായി കെ.കെ. രത്നകുമാരിയെ പാർട്ടി നിർദേശിക്കുകയും ചെയ്തു. മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ദിവ്യ റിമാൻഡിലായപ്പോൾ ജില്ല കമ്മിറ്റിയിൽനിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു.

എന്നാൽ ജാമ്യത്തിലിറങ്ങിയ ദിവ്യയെ ഉൾപ്പെടുത്തി ജില്ല പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതി പുനഃസംഘടിപ്പിച്ചിരുന്നു. ധനകാര്യ സ്ഥിരം സമിതിയിൽ വന്ന ഒഴിവ് നികത്തുന്നതിന് പാർട്ടി നിർദേശപ്രകാരമാണ് ദിവ്യയെ ഉൾപ്പെടുത്തിയത്. 

Tags:    
News Summary - Relaxation in PP Divya's bail conditions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.