കൊല്ലപ്പെട്ട അരുൺ

യുവാവിനെ കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ച സംഭവം: അഞ്ചുപേർ പിടിയിൽ

കയ്പമംഗലം: റൈസ് പുള്ളർ തട്ടിപ്പുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ച സംഭവത്തിൽ അഞ്ചുപേർ കസ്‌റ്റഡിയിൽ. ഇതിൽ മൂന്നുപേർ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണെന്ന് പൊലീസ് അറിയിച്ചു. തൃശൂർ ജില്ലക്കാരായ നാലുപേരും കണ്ണൂർ സ്വദേശിയുമാണ് പിടിയിലായത്. മുഖ്യപ്രതിയായ കണ്ണൂർ സ്വദേശി സാദിഖ് ഒളിവിലാണ്.

കോയമ്പത്തൂർ സ്വദേശി ചാൾസ് ബെഞ്ചമിൻ എന്ന അരുണിനെയാണ് (40) മർദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആംബുലൻസിൽ കയറ്റിവിട്ടത്. കേസിൽ 11 പ്രതികളാണുള്ളത്. മുഖ്യപ്രതി ഉൾപ്പെടെയുള്ളവർ വൈകാതെ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.

കയ്പമംഗലം ഫിഷറീസ് സ്കൂളിനടുത്ത് തിങ്കളാഴ്ച രാത്രി 11ഓടെയാണ് സംഭവം. നാലുപേരടങ്ങുന്ന സംഘം അപകടത്തിൽ പരിക്കുപറ്റിയെന്ന് പറഞ്ഞ് ആംബുലൻസ് വിളിച്ചുവരുത്തി അരുണിനെ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. ആംബുലൻസിന് പിന്നാലെ ആശുപത്രിയിലേക്ക് എത്താമെന്ന് പറഞ്ഞ് സംഘം മുങ്ങി. ആശുപത്രിയിലെത്തുമ്പോഴേക്കും അരുൺ മരിച്ചിരുന്നു.

Tags:    
News Summary - Incident of killing young man and leaving in an ambulance: Five people in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.