10 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു; ആ​ദാ​യ​നി​കു​തി വ​കു​പ്പ്  ഇ​ന്‍സ്പെ​ക്ട​ര്‍ റി​മാ​ൻ​ഡി​ൽ 

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ആദായനികുതി വകുപ്പ് ഇന്‍സ്പെക്ടറെ സി.ബി.ഐ പ്രത്യേക കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം അറസ്റ്റിലായ എറണാകുളം ആദായ നികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഇന്‍സ്പെക്ടർ പാമ്പാക്കുട സ്വദേശി കെ.കെ. ദിനേശിനെയാണ് (42) സി.ബി.ഐ കോടതി ജഡ്ജി ഡോ.ബി. െകലാം പാഷ തിങ്കളാഴ്ചവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തത്. 

മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സബൈന്‍ ഹോസ്പിറ്റല്‍ ഉടമ ഡോ. എസ്. സബൈനില്‍നിന്ന് ആവശ്യപ്പെട്ട കൈക്കൂലി ആശുപത്രി ജീവനക്കാരനിൽനിന്ന് വാങ്ങുന്നതിനിടെയാണ് പ്രതിയെ സി.ബി.ഐ സംഘം കൈയോടെ പിടികൂടിയത്. വെള്ളിയാഴ്ച രാത്രി 10.30നാണ് സി.ബി.ഐ വിരിച്ച വലയില്‍ പ്രതി വീണത്. ഡോ. സബൈന്‍ നല്‍കിയ പരാതിയിലായിരുന്നു സി.ബി.ഐയുടെ അന്വേഷണം.  2016 ഡിസംബര്‍ ഒമ്പതിന് ആദായനികുതി വകുപ്പ് ആശുപത്രിയില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനക്ക് പിന്നാലെ ആശുപത്രിക്ക് അനുകൂലമായി നില്‍ക്കാന്‍ ഇന്‍സ്പെക്ടര്‍ ദിനേശ് ഡോ. സബൈനില്‍നിന്ന് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പലതവണ ഫോണ്‍ വഴിയും പണം നല്‍കാന്‍ സമ്മര്‍ദം ചെലുത്തി. മാര്‍ച്ച് 30 നകം പണം നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ഇതിന് തയാറാകാതെവന്നതോടെ ദിനേശ് തുക 10 ലക്ഷമെന്നത് അഞ്ച് ലക്ഷമാക്കി കുറച്ചു. ഇത് മാര്‍ച്ച് 31നകം നല്‍കണമെന്നും നിര്‍ദേശിച്ചു. 

സമ്മര്‍ദം കൂടിയതോടെ ഡോ. സബൈന്‍ സി.ബി.ഐയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സബൈന്‍ നല്‍കിയ പരാതിയില്‍ ഉദ്യോഗസ്ഥനെ കുരുക്കാന്‍ സി.ബി.ഐ കെണി ഒരുക്കുകയായിരുന്നു. ആശുപത്രിയിലെ ഒരു സ്റ്റാഫ് വഴി കൈമാറാനാണ് സി.ബി.ഐ തീരുമാനിച്ചത്. മൂവാറ്റുപുഴക്ക് സമീപത്തുവെച്ച് ഇത് കൈമാറാനും നിര്‍ദേശിച്ചു. തുടര്‍ന്ന് സി.ബി.ഐ നിര്‍ദേശിച്ച പ്രകാരം പണം കൈമാറുന്നതിനിടെ സമീപത്ത് നിന്ന സി.ബി.ഐ സംഘം പ്രതിയെ കൈയോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

Tags:    
News Summary - income tax officer arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.