കൊച്ചി: പാർട്ടി മാറുന്നവർ മാത്രമല്ല, സമ്പൂർണ സ്വതന്ത്രരായി തെരഞ്ഞെടുക്കപ്പെട്ടവർ ഏതെങ്കിലും മുന്നണിയുെടയോ പാർട്ടിയുെടയോ ഭാഗമായി മാറിയാലും കൂറുമാറ്റ നിയമം ബാധകം.
സ്വതന്ത്ര അംഗം എന്ന നിലയിൽ വാർഡിനെ പ്രതിനിധാനം ചെയ്യുന്നവർക്ക് ഏതെങ്കിലും ചേരിയോട് ചേർന്ന് നിൽക്കാനാവില്ലെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. അതേസമയം, സ്വതന്ത്ര നിലപാടിൽ മാറ്റംവരാതെ അധ്യക്ഷപദവി തെരഞ്ഞെടുപ്പിലടക്കം വോട്ടിങ് വേളകളിൽ ഏതെങ്കിലും കക്ഷിക്കോ മുന്നണിക്കോ ഒപ്പം നിൽക്കാം.
സ്വതന്ത്രന്മാരെന്ന നിലയിൽ വിമതരായി മത്സരിച്ച് ജയിച്ചവർ തെരഞ്ഞെടുപ്പിനുശേഷം താൻ മാതൃസംഘടനയുടെ ഭാഗമാണെന്ന് പ്രഖ്യാപിക്കുന്നത് പതിവാണ്. മുൻ കാലങ്ങളിൽ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് ഇത്തരം ചേരിചേരലുകൾ വ്യാപകമായി നടന്നിരുന്നു.
പാർട്ടി അംഗത്വമെടുത്ത് നേരിട്ട് പാർട്ടിക്കാരായി മാറിയവരും രാഷ്ട്രീയപാർട്ടിയുടെ പാർലമെൻററി പാർട്ടി അംഗങ്ങളായും മാറിയവരുമുണ്ട്. എന്നാൽ, ഇത്തരം ചേരിമാറ്റങ്ങൾ കൂറുമാറ്റ നിരോധന നിയമപ്രകാരം ചോദ്യം ചെയ്യപ്പെടാത്തതിനാൽ ഭൂരിപക്ഷം പേർക്കും നടപടികൾ നേരിടാതെ കാലാവധി പൂർത്തിയാക്കാൻ കഴിയുന്നുമുണ്ട്.
ഒരുപാർട്ടിയുടെ ഭാഗമായിരുന്നയാൾ ആ പാർട്ടിയിൽനിന്ന് രാജിവെക്കുന്നതും മറ്റേതെങ്കിലും പാർട്ടിയുെടയോ മുന്നണിയുെടയോ ഭാഗമാകുന്നതും മാത്രമാണ് കൂറുമാറ്റമെന്നും സ്വതന്ത്രന്മാരുടെ കാര്യത്തിൽ ഇത് ബാധകമല്ലെന്നുമുള്ള ധാരണയാണ് പലപ്പോഴും പരാതിയോ നടപടിയോ ഉണ്ടാകാത്തതിന് കാരണം.
സ്വതന്ത്ര നിലപാടിൽനിന്ന് വ്യതിചലിച്ച് ഏതെങ്കിലും മുന്നണിയുടെ നിലപാട് സ്വീകരിച്ച് അതിെൻറ ഭാഗമായി മാറുന്നതിനെ വോട്ടർമാർക്കോ അംഗങ്ങൾേക്കാ തെരെഞ്ഞടുപ്പ് കമീഷന് മുന്നിൽ ചോദ്യം ചെയ്യാൻ ജനപ്രാതിനിധ്യനിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
പരാതി ലഭിച്ചാൽ ഓരോ കേസും പ്രത്യേകം പരിഗണിച്ച് തെളിവെടുപ്പ് നടത്തിയായിരിക്കും തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനമെടുക്കുക. സ്വതന്ത്രനായി ജയിച്ചയാൾ പാർട്ടിയുടെ ഭാഗമായെന്ന് തെളിയിക്കാനാവശ്യമായ രേഖകൾ കമീഷന് ബോധ്യപ്പെടണം.
ഓരോ വിഷയത്തിലും ഒരു മുന്നണിക്കൊപ്പം മാത്രം നിൽക്കുെന്നന്നതുകൊണ്ടുമാത്രം കൂറുമാറ്റ നിയമപ്രകാരം അയോഗ്യനാക്കാൻ കഴിയില്ല. സ്വതന്ത്ര നിലപാട് ഉപേക്ഷിച്ച് പാർട്ടിയുടെ അല്ലെങ്കിൽ മുന്നണിയുടെ ഭാഗമായെന്ന് രേഖകളുടെ അടിസ്ഥാനത്തിൽ തെളിയിക്കാനാവണം.
പാർട്ടിയോ മുന്നണിയോ നൽകുന്ന കത്തിെൻറ അടിസ്ഥാനത്തിൽ മത്സരിക്കുന്ന ചില സ്വതന്ത്രരെ തെരഞ്ഞെടുപ്പുസമയത്തുതന്നെ ആ മുന്നണിയുടെ ഭാഗമായാണ് കണക്കാക്കുന്നത്. ഇത്തരം സ്വതന്ത്രർക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം അതേ മുന്നണിയുടെ ഭാഗമാകുന്നതിന് തടസ്സമില്ല.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഏതെങ്കിലും മുന്നണിയുടെ ഭാഗമായി സ്വതന്ത്ര സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ടെങ്കിൽ പാർട്ടി ബന്ധം വ്യക്തമാക്കുന്ന പ്രസ്താവന നാമനിർദേശപത്രിക സമർപ്പണഘട്ടത്തിൽതന്നെ പാർട്ടി നേതൃത്വം സമർപ്പിക്കണമെന്ന ഉത്തരവ് ദിവസങ്ങൾക്കുമുമ്പ് ഹൈകോടതി പുറപ്പെടുവിച്ചിരുന്നു.
സമ്പൂർണ സ്വതന്ത്രർ പാർട്ടി അംഗമാകുന്നതുമൂലമുള്ള കൂറുമാറ്റ നടപടികൾ ഇത്തരം സ്വതന്ത്രന്മാർക്ക് ബാധകമാകാതിരിക്കാനാണ് ഈ നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.