ജനീവ: ഐക്യരാഷ്ട്ര സഭയുടെ ഹാപ്പിനസ് റിപ്പോർട്ടിൽ ഇന്ത്യക്ക് തിരിച്ചടി. 149 രാജ്യങ്ങളുള്ള പട്ടികയിൽ ഇന്ത്യ 139ാമതാണ്. 2021ലെ പട്ടികയിൽ ഫിൻലൻഡാണ് ഒന്നാമത്്. സാമൂഹിക സുരക്ഷയും ജി.ഡി.പിയും അഭിപ്രായ സ്വരൂപണവും അടക്കമുള്ളവ പരിഗണിച്ചാണ് റിപ്പോർട്ട് പുറത്തിറക്കിയത്.
യു.എൻ സസ്റ്റൈനബിൾ സൊല്യൂഷൻസ് നെറ്റ്വർക്ക് പുറത്തിറക്കിയ റിപ്പോർട്ടിൽ കോവിഡ് 19 ന്‍റെ പശ്ചാത്തലവും പരാമർശ വിധേയമായിട്ടുണ്ട്. പട്ടികയിൽ നോർഡിക് രാജ്യങ്ങളാണ് മുമ്പിലുള്ളത്. ഫിൻലൻഡിന് പിന്നാലെ ഐസ്ലൻഡ്, ഡെന്മാർക്ക്, സ്വിറ്റ്സർലന്റ്, നെതർലൻഡ്സ്, സ്വീഡൻ, ജർമനി, നോർവേ എന്നീ രാജ്യങ്ങൾ കടന്നുവരുന്നു.
ഇന്ത്യയുടെ അയൽ രാജ്യങ്ങളായ പാകിസ്താൻ 105ഉം ബംഗ്ലാദേശ് 101ഉം ചൈന 84ഉം ആണ്. അഫ്ഗാനിസ്താൻ, സിംബാബ്വെ, റുവാണ്ട, ബ്വാട്സ്വാന, ലെസോതോ എന്നീ രാജ്യങ്ങളാണ് ഏറ്റവും പിന്നിൽ. 2019ൽ ഇന്ത്യയുടെ സ്ഥാനം 140 ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.