ഇന്ത്യൻ നോളജ് സിസ്റ്റം; യു.ജി.സി നിർദേശം പഠിക്കാൻ കേരളത്തിൽ റൊമീല ഥാപ്പർ ഉൾപ്പെട്ട സമിതി

തിരുവനന്തപുരം: അധ്യാപക പരിശീലനത്തിനായി യു.ജി.സി പുറപ്പെടുവിച്ച ഇന്ത്യന്‍ നോളജ് സിസ്റ്റം സംബന്ധിച്ച കരട് മാർഗനിർദേശങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ വിദഗ്ധസമിതിക്ക് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ രൂപം നൽകി.

പ്രഫ. റൊമീല ഥാപ്പര്‍ (ജെ.എന്‍.യു), ഡോ.എം.എസ്. വല്യത്താന്‍ (മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്), പ്രഫ. പി.പി. ദിവാകരന്‍ (മുന്‍ പ്രഫസര്‍ ടി.ഐ.എഫ്.ആര്‍, മുംബൈ,), പ്രഫ. ശ്രീനിവാസ വരാകെഡി (വൈസ് ചാന്‍സലര്‍, കാളിദാസ സംസ്കൃത സര്‍വകലാശാല) എന്നിവരാണ് സമിതി അംഗങ്ങൾ.

കൗൺസിൽ അധ്യക്ഷ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗവേണിങ് ബോഡി യോഗത്തിലാണ് തീരുമാനം.

കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍, മെംബര്‍ സെക്രട്ടറി ഡോ. രാജന്‍ വർഗീസ്, വി.സിമാരായ പ്രഫ. ഗോപിനാഥ് രവീന്ദ്രര്‍ (കണ്ണൂര്‍), പ്രഫ. സാബു തോമസ്(എം.ജി), ഡോ. കെ. മോഹനന്‍ കുന്നുമ്മല്‍ (കേരള/ആരോഗ്യം), ഡോ. അനില്‍ വള്ളത്തോള്‍ (മലയാളം), പ്രഫ. കെ.എന്‍. മധുസൂദനന്‍ (കുസാറ്റ്), പ്രഫ. എം.വി. നാരായണന്‍ (കാലടി), ഡോ. ആര്‍. ശശീന്ദ്രനാഥ് (വെറ്ററിനറി), ഡോ. സജി ഗോപിനാഥ് (ഡിജിറ്റല്‍), ഡോ.പി.എം. മുബാറക് പാഷ (ശ്രീനാരായണ ഓപണ്‍ സര്‍വകലാശാല), ഡോ. ജിജു പി. അലക്സ് (പ്ലാനിങ് ബോര്‍ഡ്), കൗണ്‍സില്‍ എക്സിക്യുട്ടിവ് ബോഡി അംഗങ്ങളായ ഡോ.ജെ. രാജന്‍, ഡോ. സുരേഷ് കുമാര്‍, ഡോ. ഫാത്തിമത്ത് സുഹറ, ഡോ.കെ.കെ. ദാമോദരന്‍, എസ്. സത്യാനന്ദന്‍ എന്നിവരും പങ്കെടുത്തു.

പ്രധാന ശിപാർശകൾ

പുത്തന്‍ തലമുറ കോഴ്സുകളുടെ തുല്യതയും അംഗീകാരവും സംബന്ധിച്ച പ്രശ്നം പി.എസ്.സിയെ കൂടി പങ്കെടുപ്പിച്ച് സര്‍ക്കാര്‍തല യോഗം ചേരണം

വിദ്യാര്‍ഥികള്‍ക്ക് വിദേശരാജ്യങ്ങളില്‍ കോണ്‍ഫറന്‍സുകളിലും മറ്റും പങ്കെടുക്കുന്നതിനായി സര്‍ക്കാർ സ്റ്റുഡന്‍റ് മൊബിലിറ്റി ഫണ്ട് രൂപവത്കരിക്കണം

സര്‍വകലാശാലകളില്‍ പ്രഗല്ഭരുടെ പേരില്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കണം. പണ്ഡിതരെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ എറുഡൈറ്റ് പ്രോഗ്രാം വഴി ലഭ്യമാക്കണം

ആരോഗ്യ/മലയാളംസര്‍വകലാശാലകളില്‍ ഡോ. പല്‍പ്പു മെമ്മോറിയല്‍ ലെക്ചര്‍, കണ്ണൂർ സർവകലാശാലയിൽ ഡോ. ജാനകി അമ്മാള്‍ മെമ്മോറിയല്‍ ലെക്ചര്‍, ‘കേരള’യിൽ ഡോ. താണു പത്മനാഭന്‍ മെമ്മോറിയല്‍ ലെക്ചര്‍, കുസാറ്റിൽ ഡോ. ഡി. രാമചന്ദ്രന്‍ മെമ്മോറിയല്‍ ലെക്ചര്‍, കാലിക്കറ്റിൽ ഡോ. എം. വിജയന്‍ മെമ്മോറിയല്‍ ലെക്ചര്‍, എം.ജിയിൽ ഡോ. ഇ.സി.ജി സുദര്‍ശന്‍ മെമ്മോറിയല്‍ ലെക്ചര്‍ എന്നിവ നടത്തണം.

Tags:    
News Summary - Indian Knowledge System; A committee in Kerala to study the UGC proposal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.