നാല് റൂട്ടുകളിൽ സ്​പെഷൽ െട്രയിനുകൾ

തിരുവനന്തപുരം: നാല് റൂട്ടുകളിൽ സ്​പെഷൽ െട്രയിനുകൾ ഒാടിക്കുമെന്ന്​ സതേൺ റെയിൽവേ അറിയിച്ചു. ചെന്നൈ-എഗ്​മോർ-എറണാകുളം, എറണാകുളം-ചെന്നൈ-എഗ്​മോർ, എറണാകുളം ജങ്​ഷൻ-ബനസ്​ബദി, കൊച്ചുവേളി-കാരക്കൽ, കൊച്ചുവേളി-ഹൈദരാബാദ് എന്നീ റൂട്ടുകളിലാണ് െട്രയിനുകൾ അനുവദിച്ചത്. ചെന്നൈ-എഗ്​മോർ-എറണാകുളം െട്രയിൻ ജൂലൈ 15, 22, 29 തീയതികളിൽ ചെന്നൈ എഗ്​മോർനിന്ന്​ രാത്രി 10.40ന് പുറപ്പെടും.

18, 25, ആഗസ്​റ്റ്​ ഒന്ന് തീയതികളിൽ എറണാകുളത്തു നിന്നും ചെന്നൈ-എഗ്​മോറിലേക്കുള്ള െട്രയിൻ വൈകീട്ട്​ ഏഴിന് പുറപ്പെടും. എറണാകുളം ജങ്​ഷനിൽനിന്ന്​ ബനസ്​ബദിയിലേക്കുള്ള െട്രയിൻ 16, 23, 30 തീയതികളിൽ ഉച്ചക്ക്​ 2.45ന്​ എറണാകുളം ജങ്​ഷനിൽനിന്ന്​ പുറപ്പെടും. കൊച്ചുവേളിയിൽ നിന്ന്​ കാരക്കലിലേക്കുള്ള െട്രയിൻ 19, 26 തീയതികളിൽ വൈകീട്ട്​ 3.15ന് കൊച്ചുവേളിയിൽ നിന്ന്​ പുറപ്പെടും.

കാരക്കലിൽ നിന്ന്​ കൊച്ചുവേളിയിലേക്കുള്ള െട്രയിൻ 20, 27 തീയതികളിൽ രാത്രി 10.45ന് കാരക്കലിൽ നിന്ന്​ പുറപ്പെടും. കൊച്ചുവേളിയിൽ നിന്ന്​ ഹൈദരാബാദിലേക്കുള്ള െട്രയിൻ 17, 24 തീയതികളിൽ രാത്രി 8.15ന് കൊച്ചുവേളിയിൽ നിന്ന്​ പുറപ്പെടും. 


 

Tags:    
News Summary - indian railway special train allotted in kerala route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.