പാലക്കാട്: അട്ടപ്പാടിയിൽ സർക്കാറിെൻറ ശിശുമരണക്കണക്കിൽ മറിമായം. ഗർഭം അലസുന്നതും ഗർഭാവസ്ഥയിൽ ശിശു മരിക്കുന്നതും ഒൗദ്യോഗിക പട്ടികയിൽ ഇടം പിടിച്ചിട്ടില്ല. രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികളുടെ മരണവും സർക്കാർ പട്ടികക്ക് പുറത്താണ്. ഇങ്ങനെയുള്ള 37 മരണങ്ങൾ ഈ വർഷം നടന്നതായി അനൗദ്യോഗിക റിപ്പോർട്ടുണ്ട്. 2021ൽ രണ്ട് കുട്ടികൾ മരിച്ചെന്നാണ് എൻ. ഷംസുദ്ദീൻ എം.എൽ.എക്ക് നിയമസഭയിൽനിന്ന് നൽകിയ മറുപടി. എന്നാൽ, ആരോഗ്യ വകുപ്പിെൻറ റിപ്പോർട്ട് പ്രകാരംതന്നെ ഈ വർഷം മാത്രം ഏഴ് ഗർഭസ്ഥ, നവജാത ശിശുക്കൾ മരിച്ചിട്ടുണ്ട്. അഞ്ച് ചാപിള്ള കേസുകളും റിപ്പോർട്ട് ചെയ്തു. ഈ വർഷം ഒക്ടോബർ 31 വരെയുള്ള കണക്ക് പ്രകാരം 22 ആദിവാസി യുവതികളുടെ ഗർഭം അലസി. ഇതൊന്നും സർക്കാർ ശിശുമരണത്തിെൻറ ഗണത്തിൽ ഉൾപ്പെടുത്തുന്നില്ല. രണ്ട് മുതൽ അഞ്ച് വരെ പ്രായത്തിനിടയിലുള്ള മൂന്ന് കുട്ടികൾ ഈ വർഷം മരിച്ചു. ഇതും ഒൗദ്യോഗിക കണക്കിൽ വന്നിട്ടില്ല.
2013 മുതൽ 2021 ഒക്ടോബർ 31 വരെയുള്ള കണക്ക് പ്രകാരം 114 നവജാത ശിശുക്കളാണ് മരിച്ചത്. ഷോളയൂർ, പുതൂർ, അഗളി പഞ്ചായത്തുകൾ ഉൾപ്പെടുന്ന അട്ടപ്പാടിയിൽ ഏകദേശം 35,000ഒാളം ആദിവാസികളുണ്ട്. 2013ൽ മാത്രം 31 ശിശുമരണം ഒൗദ്യോഗികമായി റിപ്പോർട്ട് ചെയ്തപ്പോൾ അനൗദ്യോഗിക കണക്ക് പ്രകാരം 60ന് അടുത്തായിരുന്നു. 2013ൽ മാത്രം 77 ഗർഭം അലസലും 18 ഗർഭസ്ഥശിശു മരണവും നടന്നു. തുടർവർഷങ്ങളിലും ആദിവാസി കുഞ്ഞുങ്ങളുടെ മരണങ്ങൾ ആവർത്തിക്കപ്പെട്ടു. മരണം വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിഭജിച്ചാണ് രേഖപ്പെടുത്തുന്നത്. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എന്ന കാരണം പറഞ്ഞ് ശിശുമരണങ്ങൾ നിസ്സാരവത്കരിക്കുന്ന പ്രവണതയുമുണ്ട്. ഗർഭം അലസൽ, ചാപിള്ള, ഗർഭസ്ഥശിശു മരണം, ശിശു മരണം തുടങ്ങിയ എല്ലാ മരണങ്ങളും ചേർത്താൽ മരണസംഖ്യ കൂടുമെന്ന് ആദിവാസി സംഘടനകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.