അലനല്ലൂർ: വോട്ടർമാരുടെ വിരലിൽ പുരട്ടുന്ന മഷി പോളിങ് ഉദ്യോഗസ്ഥർക്ക് വിനയായി. പലർക്കും നീറ്റലും അസ്വസ്ഥതയും അനുഭവപ്പെട്ടു. ചിലർക്ക് മഷി തട്ടിയ ഭാഗങ്ങളിൽ പൊള്ളലേറ്റ് തൊലി അടർന്നു. മഷി തട്ടിയ വിരലുകൾകൊണ്ട് ടച്ച് ചെയ്താൽ ഫോൺ വർക്ക് ചെയ്യുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
മഷി കൂടുതലായ ഭാഗങ്ങളിൽ തൊട്ടാൽ അറിയുന്നുമില്ല. കുപ്പി തുറക്കുന്നതിനിടെ തെറിച്ചാണ് പലരുടെയും ശരീരഭാഗങ്ങളിലും വിരലുകളിലും മഷി കൂടുതലായി പതിഞ്ഞത്. മഷി പുരട്ടുന്ന ഉദ്യോഗസ്ഥർക്ക് ഗ്ലൗസോ സുരക്ഷ ഉപകരണങ്ങളോ നൽകിയിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.