കോഴിക്കോട്: ബി.ജെ.പിയുടെ ബി ടീമായി തുടരാനാണ് തങ്ങളുടെ നിയോഗമെന്ന ഉറച്ച വിശ്വാസത്തിൽ സി.എ.എ വിഷയത്തിൽ കോൺഗ്രസ് പ്രകടനപത്രികയിൽ ഒരക്ഷരം ഉരിയാടാത്തതിൽ മുസ്‍ലിം ലീഗിന് എന്താണ് പറയാനുള്ളതെന്നറിയാൻ മതേതര വിശ്വാസികൾക്ക്, ന്യൂനപക്ഷങ്ങൾക്ക് പ്രത്യേകിച്ചും അവകാശമുണ്ടെന്ന് ഐ.എൻ.എൽ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
കോഴിക്കോട്: മതാടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള നിയമത്തെ കുറിച്ച് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതൃത്വവും കോൺഗ്രസ് പ്രകടനപത്രികയും പുലർത്തുന്ന കുറ്റകരമായ മൗനത്തിന് മുന്നിൽ മുസ്‍ലിം ലീഗ് മുട്ടിലിഴയുകയാണെന്നും, അപമാനം പേറി സ്വന്തം അസ്തിത്വം പണയപ്പെടുത്തിയ ലീഗ് നെഹ്‌റുവിന്റെ ഭാഷയിലെ ചത്ത കുതിരയായി മാറിയെന്നും നാഷനൽ ലീഗ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.