കോഴിക്കോട്: ഇടതുമുന്നണി ഉഭയകക്ഷി ചർച്ചയിൽ ഐ.എൻ.എല്ലിന് ധാരണയായ മൂന്നു സീറ്റിലും സ്ഥാനാർഥിത്വത്തിനായി കടുത്ത ചരടുവലി. കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന്, കാസർകോട് എന്നീ മണ്ഡലങ്ങളാണ് പാർട്ടിക്ക് ലഭിക്കുന്നത്.
ഇതിൽ ജയസാധ്യതയുള്ള കോഴിക്കോട് സൗത്തിനുവേണ്ടിയാണ് മുതിർന്ന നേതാക്കൾ രംഗത്തുള്ളത്. സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി.എ. വഹാബ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ േഡാ. എം.കെ. മുനീറിനോട് ആറായിരത്തിലേറെ വോട്ടിന് പരാജയപ്പെട്ട മണ്ഡലമാണിത്. തുടർന്നു വന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ 13,731 വോട്ട് യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവന് ലീഡ് ലഭിച്ചു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി 9600 ലേറെ വോട്ട് നേടി.
ദേശീയ ജനറൽ സെക്രട്ടറി അഹമദ് ദേവർകോവിൽ, സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, സെക്രേട്ടറിയറ്റ് അംഗം എൻ.കെ. അബ്ദുൽ അസീസ് തുടങ്ങിയവരാണ് രംഗത്തുള്ളത്. ഐ.എൻ.എൽ കോഴിേക്കാട് സൗത്ത് മണ്ഡലം കമ്മിറ്റി അസീസിെൻറ പേരാണ് നിർദേശിച്ചത്. സംസ്ഥാന പ്രസിഡൻറ് എ.പി.എ. വഹാബിെൻറ മണ്ഡലമായ വള്ളിക്കുന്നിൽ അദ്ദേഹത്തിെൻറയും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഒ.കെ. തങ്ങളുടെയും പേരാണ് ഉയർന്നിട്ടുള്ളത്.
കൂത്തുപറമ്പ്, അഴീക്കോട് മണ്ഡലങ്ങളിലൊന്നിന് നേതാക്കൾ കാര്യമായി ശ്രമിച്ചിരുന്നു. ഫലമുണ്ടായില്ല. 2011ൽ കൂത്തുപറമ്പിൽ അന്നത്തെ ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് എസ്.എ. പുതിയവളപ്പിലാണ് മത്സരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശൈലജ ടീച്ചറെ വിജയിപ്പിച്ച ഈ മണ്ഡലം ഇത്തവണ എൽ.ജെ.ഡിക്ക് നൽകാനാണ് തീരുമാനം. കാസർകോട്ട് മൂന്നു പേരാണ് പരിഗണനയിൽ. സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ്, ജില്ല പ്രസിഡൻറ് മൊയ്തീകുഞ്ഞ് കളനാട്, ജില്ല സെക്രട്ടറി അസീസ് കടപ്പുറം എന്നിവർ. സ്ഥാനാർഥി പ്രഖ്യാപനം അടുത്ത ദിവസം ചേരുന്ന സംസ്ഥാന പാർലമെൻററി ബോർഡിൽ ഉണ്ടാവുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.