ത​ല​ശ്ശേ​രി​യി​ലെ ഫ്ല​ക്സ് പ്രി​ന്റി​ങ് സ്ഥാ​പ​ന​ങ്ങ​ളി​ൽ ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന

ഫ്ലക്സ് പ്രിന്റിങ് സ്ഥാപനങ്ങളിൽ പരിശോധന; നാ​ല് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 10,000 രൂ​പ വീ​തം പി​ഴ

ത​ല​ശ്ശേ​രി: ന​ഗ​ര​പ​രി​ധി​യി​ലെ ഫ്ല​ക്സ് പ്രി​ന്റി​ങ് യൂ​നി​റ്റു​ക​ളി​ൽ ശു​ചി​ത്വ മാ​ലി​ന്യ പ​രി​പാ​ല​ന രം​ഗ​ത്തെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ നി​യ​മ​പ്ര​കാ​ര​മു​ള്ള രേ​ഖ​പ്പെ​ടു​ത്ത​ലു​ക​ൾ ഇ​ല്ലാ​തെ പ്രി​ന്റ് ചെ​യ്ത ബോ​ർ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ പ്രി​ന്റോ ഫ്ല​ക്സ്, ലോ​ഗ​ൻ​സ് റോ​ഡി​ലെ മി​ഡാ​സ് ഡി​ജി​റ്റ​ൽ സൈ​ൻ, എം.​എം. റോ​ഡ് പി.​വി. കോം​പ്ല​ക്സി​ലെ ചി​ത്ര പ്രി​ന്റേ​ഴ്സ്, ഫ്ല​ക്സ് വേ​ൾ​ഡ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് ബോ​ർ​ഡു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 10,000 രൂ​പ വീ​തം പി​ഴ ചു​മ​ത്തി. ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡ് ലീ​ഡ​ർ ഇ.​പി. സു​ധീ​ഷ്, എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ഓ​ഫി​സ​ർ കെ.​ആ​ർ. അ​ജ​യ​കു​മാ​ർ, ടീ​മം​ഗം ഷെ​റീ​ഖു​ൽ അ​ൻ​സാ​ർ എ​ന്നി​വ​രോ​ടൊ​പ്പം തലശ്ശേരി നഗരസഭ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി. ​ര​ജി​ന, വി. ​അ​നി​ൽ​കു​മാ​ർ, ഇ. ​ദി​നേ​ഷ് എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Inspection of flux printing establishments; A fine of Rs 10,000 each on four establishments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.