കൊച്ചി: ഒരു കൈയിൽ ദേശീയ പതാകയും മറുകൈയിൽ ഭരണഘടനയുടെ ആമുഖവുമായി പൗരത്വ നിയമത്തിനെതിരെ ഇന്ത്യയിലെ യുവത്വം നടത്തിയ പ്രക്ഷോഭം പ്രചോദനകരമായിരുന്നുവെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് പകരം വർഗീയ ധ്രുവീകരണം ശക്തിപ്പെടുത്തി ആർ.എസ്.എസ് അജണ്ട നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കർണാടകയിലെ ഹിജാബ് വിവാദം വർഗീയ ധ്രുവീകരണം ശക്തിപ്പെടുത്താനാണ് ഉപയോഗിക്കുന്നത്. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾ ആ വഴിക്കുള്ളതാണ്. ജനപിന്തുണ അങ്ങനെ നേടിയെടുക്കാൻ കഴിയുമെന്നാണ് അവർ വിശ്വസിക്കുന്നത്.
2019ൽ അധികാരത്തിൽ വന്നശേഷം ഇന്ത്യൻ ഭരണഘടനയുടെ പാർലമെൻററി അടിത്തറക്ക് നേരെ കൃത്യമായ കണക്കുകൂട്ടിയുള്ള ആക്രമണമാണ് ബി.ജെ.പി സർക്കാർ നടത്തുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും ആർട്ടിക്കിൾ 370 റദ്ദാക്കിയതും പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നതും ഇതിന്റെ ഭാഗമാണ്. പൗരത്വ ഭേദഗതി നിയമം വഴി മതവും പൗരത്വവും തമ്മിൽ ബന്ധപ്പെടുത്തി. അത് ഭരണഘടന കാഴ്ച്ചപ്പാടിൽനിന്നുള്ള പൂർണ വ്യതിയാനമാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.