തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയില്‍ വന്‍ അഴിച്ചുപണി. രഹസ്യാന്വേഷണ വിഭാഗത്തിലുള്‍പ്പെടെ അടിമുടി മാറ്റംവരുത്തി. ബി.എസ്. മുഹമ്മദ് യാസീനാണ് പുതിയ ഇന്‍റലിജന്‍സ് മേധാവി. ഇവിടെ നിന്ന് എ.ഡി.ജി.പി ആര്‍. ശ്രീലേഖയെ ജയില്‍ മേധാവിയായി നിയമിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ ഡി.ജി.പി റാങ്കിലേക്ക് ഉയര്‍ത്തിയ രാജേഷ് ദിവാനെ ഉത്തരമേഖല എ.ഡി.ജി.പിയായി നിയമിച്ചു.
എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരിയെ കോസ്റ്റല്‍ എ.ഡി.ജി.പി ആക്കി. ഉത്തരമേഖല എ.ഡി.ജി.പി ആയിരുന്ന സുധേഷ് കുമാറിനെ ബറ്റാലിയന്‍ എ.ഡി.ജി.പി ആയി നിയമിച്ചു. ജയില്‍ മേധാവിയായിരുന്ന അനില്‍കാന്തിനെ പൊലീസ് ആസ്ഥാനം എ.ഡി.ജി.പി ആക്കി. ക്രൈംബ്രാഞ്ച് മേധാവിയായി നിതിന്‍ അഗര്‍വാളിനെയും തൃശൂര്‍ പൊലീസ് അക്കാദമി ഡയറക്ടറായി കെ. പദ്മകുമാറിനെയും നിയമിച്ചു. മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെ പേരും പുതിയ തസ്തികയും ക്രമപ്രകാരം ചുവടെ. എസ്. ശ്രീജിത്ത് (ക്രൈംബ്രാഞ്ച് ഐ.ജി), ബല്‍റാംകുമാര്‍ ഉപാധ്യായ (കേരള പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം.ഡി), ജി. ലക്ഷ്മണ്‍ (സെക്യൂരിറ്റി ഐ.ജി), മഹിപാല്‍ യാദവ് (ക്രൈംബ്രാഞ്ച് ഐ.ജി), വിജയശ്രീകുമാര്‍ (ഐ.ജി, പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ്), പി. വിജയന്‍ (ഐ.ജി, എറണാകുളം റേഞ്ച്), കെ. ഷെഫീന്‍ അഹമ്മദ് (ഭരണവിഭാഗം ഡി.ഐ.ജി, ആംഡ് പൊലീസ് ബറ്റാലിയന്‍), ജേക്കബ് ജോബ് (ക്രൈംബ്രാഞ്ച് എസ്.പി-എക്കണോമിക് ഒഫന്‍സ് വിഭാഗം, കോട്ടയം), വി. ഗോപാല്‍ കൃഷ്ണന്‍ (എ.ഐ.ജി പബ്ളിക് ഗ്രീവന്‍സ്, പൊലീസ് ആസ്ഥാനം), അലക്സ് കെ. ജോണ്‍ (എസ്.പി, സംസ്ഥാന വനിതാസെല്‍), എ. അക്ബര്‍ (ഇന്‍റലിജന്‍സ് എസ്.പി, വിജിലന്‍സ് ആസ്ഥാനം), ഉമ ബഹ്റ (എസ്.പി, വിജിലന്‍സ് ഉത്തരമേഖല, കോഴിക്കോട്), ആര്‍. നിശാന്തിനി (എസ്.പി, വിജിലന്‍സ് സ്പെഷല്‍ സെല്‍ തിരുവനന്തപുരം). സ്ഥലംമാറ്റപ്പെട്ട എസ്.പിമാരായ എം.എന്‍. വിജയകുമാരന്‍, എം. ജോണ്‍സണ്‍ ജോസഫ്, എസ്. രാജേന്ദ്രന്‍ എന്നിവര്‍ക്ക് ആഭ്യന്തരവകുപ്പ് ഉടന്‍ നിയമനം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.