തിരുവനന്തപുരം: ജയിലിൽെവച്ച് പ്രതികളെ ഏതെങ്കിലും ഏജൻസി ചോദ്യം ചെയ്യുകയാണെങ്കിൽ അത് വിഡിയോയിൽ പകർത്തണമെന്ന് ജയിൽ ഡി.ജി.പിയുടെ നിർദേശം. ഇങ്ങനെ പകർത്തുന്ന വിഡിയോ 18 മാസം സൂക്ഷിക്കണമെന്നും ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് പുറത്തിറക്കിയ ഉത്തരവിലുണ്ട്.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ജയിലിൽ ഭീഷണിപ്പെടുത്തിയെന്ന വിവാദം നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിർദേശം. വിവിധ കേന്ദ്ര-സംസ്ഥാന ഏജൻസികൾ സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ ജയിൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ പ്രതിസ്ഥാനത്തേക്ക് നിർത്തുന്നനിലയിലാണ് കാര്യങ്ങൾ നീങ്ങുന്നത്.
പൊലീസിനും കേന്ദ്ര ഏജൻസികൾക്കും ഉത്തരവ് ബാധകമാണ്. വിഡിയോ പകർത്താൻ സൗകര്യമില്ലാതെവരുന്ന എജൻസികളെ ചോദ്യം ചെയ്യാൻ അനുവദിക്കില്ല. ഇക്കാര്യം ജയിൽ സൂപ്രണ്ടുമാർ ഉറപ്പുവരുത്തണമെന്നും ഡി.ജി.പി നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വപ്നയെ അട്ടക്കുളങ്ങര വനിതാ ജയിലിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുകയാണ്. എന്നാൽ, ജയിൽ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ വേണം ചോദ്യം ചെയ്യലെന്ന് കോടതിയോട് ഇ.ഡി ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ അത്തരത്തിലായിരുന്നു ചോദ്യം ചെയ്യൽ.
അതിലും ജയിൽവകുപ്പിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. പല ഏജൻസികളും സ്വർണക്കടത്ത് കേസ് പ്രതികളെ നിരന്തരം ജയിലിലെത്തി ചോദ്യം ചെയ്യുകയാണ്.എന്നാൽ, അത് സംബന്ധിച്ച വിവാദമുണ്ടാകുേമ്പാൾ പ്രതിക്കൂട്ടിലാകുന്നത് ജയിൽ ഉദ്യോഗസ്ഥരാണ്. ആ സാഹചര്യത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.