ത​ട്ടി​പ്പി​നി​ര​യാ​യ നി​ക്ഷേ​പ​ക​ര്‍ ബാ​ങ്ക് സ​മ​യം ക​ഴി​ഞ്ഞും ബാ​ങ്കിനുള്ളിൽ കു​ത്തി​യി​രി​ക്കു​ന്നു

നിക്ഷേപ തട്ടിപ്പ്: മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് അടക്കാൻ അനുവദിക്കാതെ നിക്ഷേപകര്‍

മാവേലിക്കര: താലൂക്ക് സഹകരണ ബാങ്കിലെ തട്ടിപ്പിനിരയായ നിക്ഷേപകര്‍ ഇടപാട് സമയം കഴിഞ്ഞും ബാങ്കിനുള്ളില്‍ കുത്തിയിരുന്നു. തട്ടിപ്പ് നടന്ന് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നിക്ഷേപകര്‍ ഹെഡ് ഓഫിസ് കെട്ടിടത്തില്‍ കുത്തിയിരുന്നത്. ബാങ്ക് സമയം കഴിഞ്ഞപ്പോള്‍ ജീവനക്കാര്‍ ബാങ്കില്‍ നിന്ന് പുറത്തുപോകണം എന്ന് ആവശ്യപ്പെട്ടു. എന്നാല്‍, നിക്ഷേപകര്‍ ഇത് കൂട്ടാക്കാത്തതിനെ തുടര്‍ന്ന് അധികൃതര്‍ പൊലീസിനെ വിളിച്ചുവരുത്തി.

പൊലീസ് എത്തി നടത്തിയ ചര്‍ച്ചയിലും നിക്ഷേപകര്‍ പിന്‍തിരിഞ്ഞ് പോയില്ല. വനിതകള്‍ അടക്കമുള്ള നിക്ഷേപകരാണ് രാത്രി പിന്നിട്ടിട്ടും ബാങ്കില്‍ കുത്തിയിരിക്കുന്നത്. സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഉൾപ്പെടെയുള്ളവരും എത്തി തങ്ങളുടെ നഷ്ടപ്പെട്ട നിക്ഷേപം സമയ ബന്ധിതമായി നല്‍കും എന്ന് ഉറപ്പ് ന ല്‍കാതെ ബാങ്കില്‍നിന്ന് ഇറങ്ങില്ല എന്ന് നിക്ഷേപക കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു.

കണ്‍വീനര്‍ ബി. ജയകുമാര്‍, എം. വിനയന്‍, വി.ജി. രവീന്ദ്രന്‍, ടി.കെ. പ്രഭാകരന്‍ നായര്‍, കെ.സി. ചെറിയാന്‍, പി.സി. ശശി, രമ രാജന്‍, പ്രഭ ബാബു, ഉഷ, ശ്രീലത, ഇന്ദിരാ സജി, ശ്രീകുമാരിയമ്മ പി, ശ്രീകുമാരി ഇ.ജി, രാജശ്രീ, ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    
News Summary - Investment Fraud: depositors not allowing to close Mavelikkara Taluk Co-operative Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.